ജയസൂര്യയും 'ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍' ടീമും വീണ്ടുമൊന്നിക്കുന്നുകൊച്ചി > കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ ആകര്‍ഷിച്ച ചിത്രം 'ഫിലിപ്‌സ് ആന്‍ഡി ദി മങ്കിപെന്‍' ടീമും ജയസൂര്യയും വീണ്ടുമൊന്നിക്കുന്നു. ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന വിജയ് ബാബുവാണ് പുതിയ ചിത്രത്തിന്റെയും വിവരം പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തില്‍ ജയസൂര്യ ഡബിള്‍ റോളിലെത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. 'ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്നി'ന്റെ സംവിധായകരില്‍ ഒരാളായ റോജില്‍ തോമസാണ് പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുക. ആട് 2വിന് ശേഷം വിജയ് ബാബുവും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. സനുഷയുടെ അനിയന്‍ സനൂപ് സന്തോഷ് അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്ന 'ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍'. ചിത്രം വന്‍ ഹിറ്റായിരുന്നു.   Read on deshabhimani.com

Related News