ചൂടിൽ സാരി ചുറ്റി നടക്കുന്നവരെ നമിക്കുന്നു ജയസൂര്യഹീറോ തൊട്ട് വില്ലൻ വരെ വ്യത്യസ്തത വേഷങ്ങളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച ജയസൂര്യയുടെ പുതിയ ചലഞ്ച‌് ഞാൻ മേരിക്കുട്ടി എന്ന സിനിമയിൽ ട്രാൻസ്‌ജെൻഡർ വേഷമാണ്. പുതിയ രൂപത്തിൽ പക്ഷെ അഭിനയിക്കുക അത്ര എളുപ്പമല്ല; പ്രത്യേകിച്ച് ഈ വേനൽകാലത്ത് ഷൂട്ടിങ് നടക്കുമ്പോൾ. കൊടും ചൂടിൽ സാരിയുടുത്ത് നടക്കുന്ന സ്ത്രീകളെ നമിക്കുന്നെന്ന് ഒടുവിൽ ജയസൂര്യ പറഞ്ഞു. ഭാര്യയയാണ‌്  തനിക്കുവേണ്ടി  കോസ‌്റ്റ്യൂം ഡിസൈൻ ചെയ്തതെന്നും ജയസൂര്യ പറഞ്ഞു. സാരിയുടുത്ത് ഒന്ന് അനങ്ങാൻ പോലും ആദ്യം ബുദ്ധിമുട്ടിയെങ്കിലും സിനിമ ഷൂട്ടിങ്ങിനിടയിൽ ഒരുപാട് പുതിയ കാര്യങ്ങൾ പഠിച്ചുവെന്നും താരം പറഞ്ഞു. ജൂൺ പതിനഞ്ചിന‌് മേരിക്കുട്ടി പ്രേക്ഷകർക്കരികിലെത്തും. ജയസൂര്യ‐രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ഞാൻ മേരിക്കുട്ടി. ചിത്രത്തിൽ ജുവൽ മേരിയാണ് ജയസൂര്യയുടെ നായികയാകുന്നത്. ഡ്രീംസ് ആൻഡ്ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂവാറ്റുപുഴയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം. വിഷ്ണു നാരായണൻ ഛായാഗ്രാഹണവും ആനന്ദ് മധുസൂദനൻ സംഗീതവും നിർവഹിക്കുന്നു. Read on deshabhimani.com

Related News