'സ്വന്തം കുടുംബത്തെ പരിചയപ്പെടുത്തി ജൂഡ്'; നിവിന്‍ പോളി ചിത്രം ഹേയ് ജൂഡിന്റെ ടീസര്‍ പുറത്തിറങ്ങികൊച്ചി > തെന്നിന്ത്യന്‍ താരം തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'ഹേയ് ജൂഡി'ന്റെ ടീസര്‍ പുറത്തിറങ്ങി.  'ഇവിടെ' എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹേയ് ജൂഡ്'. നിവിന്‍ പോളി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. സിദ്ദിഖ്, നീനകുറുപ്പ്, വിജയ്‌മേനോന്‍, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ നൗഷാദ്, ഡോ. സതീഷ്‌കുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ, സംഭാഷണം: നിര്‍മല്‍ സഹദേവ്, ജോര്‍ജ് കാനാട്. സംഗീതം: ഔസേപ്പച്ചന്‍. ഛായാഗ്രാഹകന്‍: ഗിരീഷ് ഗംഗാധരന്‍. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍കുമാര്‍ അമ്പലക്കരയാണ് നിര്‍മിക്കുന്നത്. ഗോവയിലും കൊച്ചിയിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്.   Read on deshabhimani.com

Related News