ഗപ്പി വീണ്ടും തീയേറ്ററിലെത്തും; തീയതി പ്രഖ്യാപിച്ചുകൊച്ചി > ടൊവിനോ തോമസ് നായകനായ 'ഗപ്പി' വീണ്ടും തീയേറ്ററുകളിലെത്തുന്നു. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്‌ത് 2016ല്‍ റിലീസായ ചിത്രം ബോക്‌‌‌‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് മികച്ച പ്രതികരണം നേടിയിരുന്നു. ജനുവരി 21നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ടൊവിനോക്ക് പുറമേ ചേതന്‍ ആണ് ഗപ്പിയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. രോഹിണി, ദിലീഷ് പോത്തന്‍, ശ്രീനിവാസന്‍, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ടൊവിനോ തന്നെയാണ് ചിത്രത്തിന്റെ റീ റിലീസ് ഫേസ്‌‌‌ബുക്ക് പേജിലൂടെ പങ്കുവെച്ചത്‌   Read on deshabhimani.com

Related News