പ്രളയം: കായംകുളം കൊച്ചുണ്ണി ഓണത്തിനില്ല; മറ്റ് റിലീസുകളും മാറ്റികൊച്ചി> ഓണത്തിനു റിലീസ് നിശ്ചയിച്ചിരുന്ന സിനിമകള്‍ മാറ്റി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണിത് ബിഗ്‌ ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി അടക്കം ആറു പ്രധാന ചിത്രങ്ങള്‍ റിലീസ് നിശ്ചയിച്ചിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ നായകന്‍ നിവിന്‍ പോളിയാണ്. അതിഥി വേഷത്തില്‍ മോഹന്‍ലാലും ഉണ്ട്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗ്,അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി  വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, ബിജു മേനോന്‍ നായകനാകുന്ന എന്നിവയാണ് മാറ്റിയ മറ്റ് ചിത്രങ്ങള്‍. Read on deshabhimani.com

Related News