'തലൈവരുടെ നന്‍പനായി ഫഹദ്'; ഫഹദ് വീണ്ടും തമിഴില്‍, ഇത്തവണ രജനിക്കൊപ്പംചെന്നൈ  >  മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദിനെ വിടാതെ പിടിച്ച് തമിഴ് സിനിമാലോകം. 'വേലൈക്കാരന്‍' എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷമായിരുന്നു ഫഹദ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരുന്നു ഫഹദ് എത്തിയത്. 'വേലൈക്കാരനു' പിന്നാലെ വിജയ് സേതുപതിക്കൊപ്പം 'സൂപ്പര്‍ ഡീലക്‌സ്' എന്നൊരു ചിത്രത്തിലും ഫഹദ് തമിഴില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഫഹദിന്റെ അടുത്ത തമിഴ് ചിത്രം സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'തലൈവര്‍' ചിത്രത്തിലായിരിക്കും ഫഹദ് അഭിനയിക്കുക. ഗ്യാങ്സ്റ്റര്‍ ചിത്രത്തില്‍ രജനിയുടെ സുഹൃത്തിന്റെ വേഷമാണ് ഫഹദിന്. എന്നാല്‍ ഔദ്യോഗിക സ്ഥരീകരണം വന്നിട്ടില്ല. ചിത്രത്തിന്‍ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് ആണ്.  അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'വരത്തനി'ലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അന്‍വര്‍ റഷീദിന്റെ 'ട്രാന്‍സ്' രണ്ടാം ഘട്ട ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. 'കുമ്പളങ്ങി നൈറ്റ്‌സ്', സത്യന്‍ അന്തിക്കാട് ചിത്രം തുടങ്ങിയവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു സിനിമകള്‍.   Read on deshabhimani.com

Related News