'വരത്തന്‍'; അമല്‍ നീരദ് - ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്കൊച്ചി > ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം അമല്‍ നീരദ് - ഫഹദ് ഫാസില്‍ കൂട്ടുക്കെട്ട് വീണ്ടും.  'വരത്തന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായെത്തുന്നത്. നസ്രിയ ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. ലിറ്റില്‍ സ്വയംമ്പിന്റേതാണ് ക്യാമറ. നവാഗതരായ സുഹാസ് - ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സംഗീതം സുഷിന്‍ ശ്യാം. ചിത്രം ഏത് വിഭാഗത്തില്‍പ്പെടുന്നതാണെന്നുള്ള വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന 'ട്രാന്‍സ്' ആണ് ഫഹദിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.   Read on deshabhimani.com

Related News