യന്തിരൻ 2.0 @ 500 കോടിഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ ആദ്യ ടീസർ വ്യാഴാഴ്ച പുറത്തിറക്കും. രജനികാന്ത്‐ഷങ്കർ ടീമിന്റെ കോടികൾ വാരിക്കൂട്ടിയ സയൻസ്ഫിക്ഷൻ ചിത്രം യന്തിരന്റെ രണ്ടാംഭാഗം 2.0 അഞ്ഞൂറ് കോടി ചെലവഴിച്ചാണ് ഒരുക്കുന്നതെന്നാണ് നിർമാതാക്കളുടെ അവകാശവാദം. യന്തിരനിൽ അവതരിപ്പിച്ച ഡോക്ടർ വശീഗരൻ, ചിട്ടി എന്ന റോബർട്ട് എന്നീ രണ്ടു കഥാപാത്രങ്ങളെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. വില്ലൻ കഥാപാത്രമായി ബോളിവുഡ്സൂപ്പർതാരം അക്ഷയ് കുമാർ എത്തുന്നു. ആമി ജാക്സണനും സിനിമയിലുണ്ട്. മലയാളത്തിൽ നിന്ന് കലാഭവൻ ഷാജോണും റിയാസ് ഖാനും സിനിമയിലുണ്ടെന്നാണ് റിപ്പോർട്ട്. പൂർണമായും 3ഡി ഫോർമാറ്റിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമാണിത്. ത്രിഡിയിലും സിനിമയുടെ ടീസർ പുറത്തിറക്കും. ഹിന്ദിയിലും തമിഴിലിലും ചിത്രീകരിക്കുന്ന സിനിമ മറ്റ് 13 ഭാഷകളിൽകൂടി ഇറക്കും. പ്രമുഖ എഴുത്തുകാരൻ ജയ്മോഹനും ഷങ്കറും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സംഗീതം എ ആർ റഹ്മാൻ. ശബ്ദമൊരുക്കുന്നത് റസൂൽ പൂക്കുട്ടി. ഛായാഗ്രഹണം നീരവ് ഷ. അവഞ്ചേഴ്സ്, ജുറാസിക് പാർക്, അയൺ മാൻ തുടങ്ങിയ ഹോളിവുഡ് ഹിറ്റുകളുടെ പിന്നിൽ പ്രവർത്തിച്ച ലെഗസി എഫക്ട്സും ശങ്കർ ചിത്രത്തിനുവേണ്ടി പ്രവർത്തിക്കുന്നു. വിഎഫ്എക്സ് നിർവഹിക്കുന്നത് ദേശീയ പുരസ്കാര ജേതാവായ ശ്രീനിവാസ് മോഹനാണ്. സിനിമ ലോകമെമ്പാടുമായി നവംബർ 29ന് റിലീസ് ചെയ്യാനാണ് നീക്കം. രജനി രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച ശേഷമിറങ്ങിയ ചിത്രം ‘കാല’ സാധാരണ രജനി ചിത്രങ്ങളെപോലെ ബോക്സ് ഓഫീസ് ചലനം സൃഷ്ടിച്ചിരുന്നില്ല. Read on deshabhimani.com

Related News