'ങ്ങളെന്താ ഈടെ..'; തനി വടക്കനായി ഈടയുടെ ടീസര്‍കൊച്ചി > എഡിറ്റര്‍ ബി അജിത്കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈടയുടെ ടീസര്‍ പുറത്തിറങ്ങി. ഷെയ്‌ന്‍ നിഗം നായകാനെയെത്തുന്ന ചിത്രത്തില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫെയിം നിമിഷ സജയന്‍ ആണ് നായിക. തനി വടക്കന്‍ മലബാറിന്റെ സംസാര ശൈലി അടയാളപ്പെടുത്തുന്നതാണ് ടീസര്‍. നിമിഷയും ഷെയ്‌നും തമ്മിലൂള്ള പ്രണയമാണ് ടീസറിലുടനീളം. റോമിയോ ആന്‍ഡ് ജൂലിയറ്റില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ചിത്രമെന്ന് സംവിധായകന്‍ ബി അജിത്കുമാര്‍ പറഞ്ഞിരുന്നു. അടുത്ത  വര്‍ഷം ജനുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തും.   Read on deshabhimani.com

Related News