ബച്ചനും ചിരഞ്ജീവിക്കുമൊപ്പം നയൻതാരയുംതന്റെ 151‐ാമത്തെ ചിത്രത്തിൽ സ്വാതന്ത്ര്യസമരസേനാനി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയാകാൻ ചിരഞ്ജീവി. 'സൈ രാ നരസിംഹ റെഡ്ഡി' എന്നുപേരിട്ട സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 150 കോടി ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രം കൊനിഡേല പ്രൊഡക്ഷന്റെ ബാനറിൽ നിർമിക്കുന്നത് ചിരഞ്ജീവിയുടെ മകൻ രാംചരണാണ്. അമിതാഭ് ബച്ചനും നയൻതാരയും പ്രധാനവേഷത്തിലെത്തും. വിജയ് സേതുപതി, ജഗപതി ബാബു, സുദീപ് എന്നിവരും ഈ വമ്പൻ പ്രൊജക്ടിന്റെ ഭാഗമാകും. നരസിംഹ റെഡ്ഡിയുടെ മാർഗനിർദേശിയുടെ റോളാണ് ബച്ചന്. സന്തതസഹചാരിയായ ഒബ്ബയ്യയായി സേതുപതിയെത്തും. സുരേന്ദർ റെഡ്ഡിയാണ് സംവിധാനം. ഒരേസമയം തെലുഗ്, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം റിലീസാകും. Read on deshabhimani.com

Related News