ത്രസിപ്പിക്കാന്‍ അമല്‍ നീരദും ഫഹദുംഇയ്യോബി‍ന്റെ പുസ്തകത്തിനുശേഷം അമൽ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരുന്നവർക്ക് സന്തോഷവാർത്ത. സിനിമ ഓണത്തിന് തിയറ്ററുകളിലെത്തും. സിനിമയുടെ പേരും ആദ്യ പോസ്റ്ററും  ഫെയ്സ്ബുക്കിലൂടെ അമൽനീരദ് പുറത്തുവിട്ടു. വരത്തൻ എന്നാണ് സിനിമയുടെ പേര്.  ഫഹദ് ഫാസിൽ ആൻഡ‌് ഫ്രണ്ട്സ് എന്ന കമ്പനിയും അമൽനീരദ് പ്രൊഡക‌്ഷൻസും ചേർന്നാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫഹദിന്റെ ഭാര്യയും നടിയുമായി നസ്രിയ നസീമാണ‌് സിനിമ അവതരിപ്പിക്കുന്നത് എന്ന് പോസ്റ്ററിലൂടെ വെളിപ്പെടുത്തുന്നു.   വിവാഹശേഷം നാലുവർഷമായി അഭിനയത്തിൽനിന്ന‌് വിട്ടുനിന്ന നസ്രിയയുടെ തിരിച്ചുവരവുചിത്രം ‘കൂടെ’  അടുത്തമാസം  റിലീസ് ചെയ്യും. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്രിയയ്ക്ക് ഒപ്പം പൃഥ്വിരാജ്, പാർവതി, സംവിധായകൻ രഞ്ജിത‌് തുടങ്ങിയവർ പ്രധാന വേഷത്തിലുണ്ട്.  മായാനദി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നിവയിലൂടെ മലയാളത്തിലെ മുൻനിര നടിമാരുടെ ​നിരയിലേക്ക് ഉയർന്ന ഐശ്വര്യ ലക്ഷ്മിയാണ് വരത്തനില്‍ നായിക.  പുതുതലമുറയിലെ ശ്രദ്ധേയനായ ഛായാ​ഗ്രാഹകൻ  ലിറ്റിൽ സ്വയംപ്‌ വരത്തന് ക്യാമറ ചലിപ്പിക്കുന്നത്. സൗബിൻ ഷാഹിറിന്റെ പറവയായിരുന്നു ലിറ്റിൽ സ്വയംപിന്റെ ആദ്യ ചിത്രം. ‘കൂടെ’യുടെ ഛായാ​ഗ്രഹണവും നിർവഹിച്ചു.ത്രില്ലർ ​ഗണത്തിൽപ്പെട്ട സിനിമയാകും വരത്തൻ എന്നാണ് റിപ്പോർട്ട്. സുഹാസും ഷറഫുവും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സം​ഗീതം ഒരുക്കിയത് സുഷിൻ ശ്യാം. ബി​ഗ് ബിയുടെ രണ്ടാംപതിപ്പായി ബിലാൽ എന്ന ചിത്രം ഒരുക്കുമെന്ന് അമൽ മുമ്പ് പ്രഖ്യാപിച്ചിരുന്നു. അമൽ നിർമിച്ച് സംവിധാനം ചെയ്യുന്ന ബിലാൽ ഈവർഷം അവസാനത്തോടെ ഇറങ്ങുമെന്നാണ് കരുതുന്നത്. മലയാള സിനിമയിൽ കഥപറച്ചിൽ രീതിയിലും ഛായാ​ഗ്രഹണത്തിലും വൻ മാറ്റങ്ങൾ വരുത്തിയ ബി​ഗ് ബിയിലൂടെയാണ‌് പത്തുവർഷംമുമ്പ് അമൽനീരദ് സംവിധാനരം​ഗത്തേക്ക് ചുവടുവച്ചത്. ദൃശ്യമികവിൽ ലോകനിലവാരം പുലർത്തിയ ഇയ്യോബിന്റെ പുസ്തകം യുവതലമുറ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ്. ദുൽഖർ സൽമാനൊപ്പമുള്ള സിഐഎയായിരുന്നു അമൽ നീരദിന്റെ അവസാനമിറങ്ങിയ ചിത്രം. Read on deshabhimani.com

Related News