അജയ് ദേവഗൺ തമിഴിലേക്ക്അക്ഷയ്കുമാറിനു പിന്നാലെ ബോളിവുഡ് സൂപ്പർതാരം അജയ് ദേവഗൺ തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. രജനികാന്തിന്റെ യന്തിരന്റെ രണ്ടാംഭാഗത്തിൽ വില്ലനായിട്ടാണ് അക്ഷയ്കുമാറിന്റെ അരങ്ങേറ്റം. ഷങ്കറും കമൽഹാസനും ആദ്യമായി ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ഇന്ത്യൻ രണ്ടാംഭാഗവും അണിയറയിൽ പിറവിയെടുക്കുന്നുണ്ട്. ചിത്രത്തിൽ അജയ്ദേവഗൺ വില്ലനായി എത്തുമെന്നാണ് വാർത്ത. അനീതികളോട് പോരാടുന്ന സ്വാതന്ത്ര്യസമരസേനാനിയുടെ കഥ പറഞ്ഞ ഇന്ത്യൻ (1996) തെന്നിന്ത്യൻ ഭാഷകളിലെല്ലാം മികച്ച വിജയം നേടിയിരുന്നു. ഇന്ത്യൻ രണ്ടാംഭാഗം ഒരുക്കാനുള്ള അണിയറനീക്കങ്ങൾ നടക്കുന്നതായി കമൽഹാസൻ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിൽ അജയ് ദേവഗൺ ഭാഗമാകുമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. വിശ്വരൂപം രണ്ട് റിലീസ് കഴിഞ്ഞാൽ കമൽ ചെയ്യുന്നത് ഈ ചിത്രമായിരിക്കുമെന്നറിയുന്നു. ഔദ്യോഗികപ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇന്ത്യൻ‐2 ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.  ഷങ്കർ‐രജനി ചിത്രം യന്തിരന്റെ രണ്ടാംഭാഗം നവംബറിൽ റിലീസ് ചെയ്യും. നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച അജയ് ദേവഗൺ രണ്ടുതവണ മികച്ച നടനുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്്. ഹിന്ദി തിരക്കുകൾ മാറ്റിവച്ചാണ് അജയ് ദേവഗൺ തമിഴ് ചിത്രത്തിന് സമയം കണ്ടെത്തുന്നത്. മറാത്ത യുദ്ധവീരനായി അജയ് ദേവഗൺ എത്തുന്ന ചിത്രം താനാജി ദ അൺസങ് വാറിയർ, അജയ് ദേവഗൺ ചാണക്യനായി അഭിനയിക്കുന്ന എന്നിവ ഇതിൽ പ്രധാനം. ധമാൽ ചിത്രപരമ്പരയിൽപെട്ട ടോട്ടൽ ധമാൽ ഉടൻ റിലീസ് ചെയ്യും. Read on deshabhimani.com

Related News