ഉണ്ട‌്; വേട്ടക്കാരായ ആണുങ്ങളുണ്ട‌്അഭിനയിക്കാനുള്ള അവസരത്തിന‌് നടിമാർ വഴങ്ങിക്കൊടുക്കേണ്ടി വരുന്നെന്ന ആരോപണം ശരിവച്ച‌് നടി മീനയും. സിനിമയിൽ മാത്രമല്ല, എല്ലാ രംഗത്തും സ്ത്രീകൾ ലൈംഗികമായ പീഡനങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നാണ‌് തുറന്നുപറച്ചിൽ. തെലുങ്ക‌് സിനിമയിൽ കാസ‌്റ്റിംഗ‌് കൗച്ചുമായി ബന്ധപ്പെട്ട‌് പുറത്തുവന്ന വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മീന. നടി ശ്രീ റെഡ്ഡി, തെലുങ്ക‌് സിനിമയിലെ ലൈംഗികചൂഷണത്തിനെതിരെ പരസ്യമായി രംഗത്തുവന്നത‌് വിവാദമായിരുന്നു. കഴിവിലും ജോലിയോടുള്ള ആത്മസമർപ്പണത്തിലുമാണ് പെണ്ണിന്റെ വിജയമെന്ന‌് മീന തുടർന്നു. ‘ലൈംഗികമായ അതിക്രമങ്ങൾ എല്ലാ രംഗത്തും ഉണ്ട്. വളരെ സങ്കടകരമായ അവസ്ഥയാണ് അത്. ഞാനൊരിക്കലും ഇത് അനുഭവിച്ചിട്ടില്ല. എന്നാൽ, ഞാൻ സിനിമയിൽ വരുന്ന കാലത്തും ഇത്തരം അക്രമങ്ങൾ നിലനിന്നിരുന്നു. പുരുഷന്മാർ മാറിചിന്തിക്കണം. ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നവർ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച് ചിന്തിക്കണം. കരിയറിൽ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ അവരുടെ കഴിവിൽ മാത്രം വിശ്വാസമർപ്പിക്കുക.’–മീന നയം വ്യക്തമാക്കുന്നു.  തെന്നിന്ത്യൻ നിത്യഹരിത നായികയായ മീന ബാലനടിയായാണ‌് സിനിമയിലെത്തിയത‌്. ഇരുപതോളം മലയാള സിനിമയിൽ വേഷമിട്ടു. തെലുങ്കിൽമാത്രം അമ്പതിലധികം സിനിമയിൽ നായികയായി. തമിഴിലും മുൻനിരനായികയാണ‌്. കന്നട, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട‌്. ചെന്നൈയിൽ സ്ഥിരതാമസമായ മീനയുടെ അമ്മ മല്ലിക കണ്ണൂർ ചിറക്കൽ സ്വദേശിയാണ‌്. വിദ്യാസാഗറാണ‌് ഭർത്താവ‌്.  വിജയ‌്‌യുടെ തെറി എന്നി ചിത്രത്തിലൂടെ മീനയുടെ മകൾ നൈനികയും അരങ്ങേറി. Read on deshabhimani.com

Related News