നിപാ വൈറസ് വെള്ളിത്തിരയിലേക്ക്; ആഷിഖ് അബു ചിത്രത്തില്‍ വന്‍ താരനിരകൊച്ചി > കേരളത്തിലെ നിരവധി ജീവനുകള്‍ കവര്‍ന്ന നിപാ വൈറസ് ബാധ ചലച്ചിത്രമാകുന്നു. 'വൈറസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആഷിഖ് അബു ഫേസ്‌‌ബുക്കിലൂടെ പുറത്ത് വിട്ടു. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. കേരളത്തിന്റെ അത്ഭുതകരമായ അതിജീവനത്തിന്റെ കഥപറയുന്ന ചിത്രം ആവേശത്തോടെ പ്രേക്ഷകര്‍ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.   Read on deshabhimani.com

Related News