കപ്പും കൊണ്ട് പോകാന്‍ പാപ്പനും പിള്ളേരും; ആട്2 ട്രെയിലര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത്കൊച്ചി > കാത്തിരിപ്പുകള്‍ക്ക് ശേഷം ഷാജിപാപ്പനും പിള്ളേരും എത്തുന്നു. ഇന്നലെ റിലീസ് ചെയ്‌ത ട്രെയിലറിന് വന്‍ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മണിക്കൂറുകള്‍ക്കകം ആട്2 ട്രെയിലര്‍ ട്രെന്‍ഡിംഗായി കഴിഞ്ഞു. ക്രിസ്‌മസ് റിലീസായി ഡിസബര്‍ 22ന് ചിത്രം തീയേറ്ററിലെത്തും. 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രം 2015 ഫെബ്രുവരി ആറിനായിരുന്നു റിലീസ് ചെയ്‌തത്. തീയേറ്ററുകളില്‍ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം പിന്നീട് ഹിറ്റാവുകയായിരുന്നു. രണ്ട് വര്‍ഷത്തിനു ശേഷം ഷാജി പാപ്പനും സംഘവും വീണ്ടുമെത്തുമ്പോള്‍ ആദ്യ ഭാഗത്തിലെ മിക്ക താരങ്ങളും കൂടെയുണ്ടാകും. ഷാന്‍ റഹ്മാന്‍ തന്നെയാണ് സംഗീതം. ഫ്രൈഡേ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. Read on deshabhimani.com

Related News