ആടുജീവിതത്തിന് സംഗീതം റഹ്മാൻതന്നെബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സംഗീതം നൽകുന്നത് എ ആർ റഹ്മാൻ തന്നെ. 25 വർഷങ്ങൾക്ക് മുമ്പ് സന്തോഷ് ശിവൻ സംവിധാനം ചെയ്ത യോദ്ധയാണ് എ ആർ റഹ്മാൻ സംഗീതസംവിധാനം ചെയ്ത ഏക മലയാള സിനിമ. ഹിന്ദിയിലും മലയാളത്തിലും നിർമിക്കുന്ന ആടുജീവിതത്തിൽ നായകനായ നജീബ് മുഹമ്മദിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. നജീബിനെ അവതരിപ്പിക്കാനായി ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ഫെബ്രുവരിയിൽ ഷൂട്ടിങ് തുടങ്ങും. കെ ജി അബ്രഹാമാണ് നിർമാണം.   Read on deshabhimani.com

Related News