ക്യൂന്‍സ് ലൗഞ്ച് ഫേസ്‌ബുക്ക് വനിതാ കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികവും പുസ്തക പ്രകാശനവുംകൊച്ചി > 800 അംഗങ്ങളുള്ള 'ക്യൂന്‍സ് ലൗഞ്ച്' ഫേസ്‌ബുക്ക് വനിതാ കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികവും കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന 'ഒറ്റ നിറത്തില്‍ മറഞ്ഞിരുന്നവര്‍' എന്ന പുസ്‌തകത്തിന്റെ പ്രകാശനവും നാളെ നടക്കും. എറണാകുളം വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പുസ്‌തകത്തിന്റെ പ്രകാശനം നോവലിസ്റ്റ് ബെന്യാമിന്‍ നിര്‍വഹിക്കും. ആദ്യപ്രതി സിനിമാ താരം റിമ കല്ലിങ്കല്‍ ഏറ്റുവാങ്ങും. സിനിമാ താരം മഞ്ജു വാര്യരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ക്യൂന്‍സ് ലൗഞ്ച് ഫേസ് ബുക്ക് കൂട്ടായ്‌മയെയും പുസ്‌തകത്തെയും കുറിച്ച് ഗ്രൂപ്പ് അംഗം  ഇന്ദു ജയദീപ് പരിചയപ്പെടുത്തും. ഗ്രൂപ്പ് അംഗങ്ങളായ മഞ്ജു ലീലാഭായി സ്വാഗതവും ധന്യ കെ. വിളയില്‍ നന്ദിയും പറയുന്ന ചടങ്ങില്‍ കവിയത്രിയും അധ്യാപികയുമായ ഡോ. മ്യൂസ് മേരി ആശംസയര്‍പ്പിച്ചു സംസാരിക്കും. ലോകത്തിന്റെ  പല കോണുകളില്‍ നിന്ന്, വ്യത്യസ്ത വീക്ഷണങ്ങളും താത്പര്യങ്ങളുമുള്ള ഒരു കൂട്ടം പെണ്മനസ്സുകള്‍ ചേര്‍ന്ന് 2016 സെപ്റ്റംബറിലാണ് ക്യുന്‍സ് ലൗഞ്ച്  എന്ന ഫേസ്‌ബുക് കൂട്ടായ്മ ആരംഭിച്ചത്. 18 മുതല്‍ 70 വയസുവരെ പ്രായമുള്ള 800 ലധികം വനിതകള്‍ കൂട്ടായ്‌മയില്‍ അംഗങ്ങളാണ്.   Read on deshabhimani.com

Related News