കവിതയനുഭവം അവരുടെയും നമ്മുടെയുംവൃത്തത്തിലെഴുതുന്നതെന്തും കവിതയാവില്ല. എം പി പോളിന്റെ ഈ അഭിപ്രായം അനുസരിച്ച് നമ്മുടെ പല പദ്യകൃതികളും കവിതയായി കരുതിക്കൂടാ. സമകാലിക കവിത വൃത്താലങ്കാരങ്ങളില്‍നിന്ന് മുക്തമായി വാക്കുകളുടെയും ആശയങ്ങളുടെയും തലത്തില്‍ വ്യാപരിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇരുപതാം നൂറ്റാകുിന്റെ ഉത്തരാര്‍ഥംമുതല്‍ പാശ്ചാത്യകവിത ചുരുങ്ങിയ വാക്കുകളില്‍ ശക്തമായ ഇമേജുകള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധിക്കുന്നു. ആധുനികോത്തര സൃഷ്ടികളില്‍ തീവ്രമായ ആശയങ്ങള്‍, ശക്തമായ ബിംബങ്ങള്‍, ഉഴുതുമറിക്കപ്പെട്ട കാലനിയമങ്ങള്‍ എന്നിവ സജീവമായിരിക്കും. ചില കവിതകളെങ്കിലും വായനയ്ക്കും കേള്‍വിക്കും പുറമെ കാഴ്ചയ്ക്കുകൂടി അവസരങ്ങളൊരുക്കുന്നു. വാക്കുകള്‍ വിന്യസിക്കുന്ന രീതിയിലോ ചിഹ്നങ്ങള്‍ വഴിയോ ദൃശ്യാനുഭവമൊരുക്കാനാകും. പാശ്ചാത്യകവിതകളില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നുകുെന്ന് നാം മനസ്സിലാക്കുന്നു. അത്തരത്തിലൊരു സമാഹാരമാണ് ഹെതര്‍ ക്രിസില്‍ രചിച്ച സൌരോര്‍ജവിരാമം (Heather Christle- Heliopause; Wesleyan Universtiy Press, 2015). ഹെലിയോപോസ് എന്നാല്‍ സൂര്യന്റെ സ്വാധീനവലയത്തെ ക്ഷീരപഥത്തിലെ മറ്റു നക്ഷത്രപ്രഭാവത്താല്‍ തടയുന്ന അതിരാണ്. ഹെലിയോപോസിന്റെ ദൈര്‍ഘ്യം സൂര്യനില്‍നിന്ന് പ്ളൂട്ടോവരെ വ്യാപിക്കുന്നു. രക്ു ഭൌതികോര്‍ജങ്ങളുടെ സമമാന സമ്മേളനസ്ഥലമായ ഹെലിയോപോസ്, പക്ഷേ, തീര്‍ത്തും സാങ്കല്‍പ്പിക സീമയാണ്. ക്ഷീരപഥവും സൂര്യനുമൊക്കെ നമ്മുടെ സ്ഥലകാല സങ്കല്‍പ്പങ്ങളെ അടിതെറ്റിക്കുന്നവയാണല്ലോ. കവിതകളിലെ ബിംബങ്ങളും ഇമ്മാതിരി മാറ്റിമറിക്കലുകളാണ്; അസ്ഥിരത, അതിയാഥാര്‍ഥ്യം, വാസ്തവികത  എന്നിവയിലൂടെ നിര്‍ബാധം കവിത സഞ്ചരിക്കുന്നു. ജീര്‍ണവളയം (Disintegration loop 1. 1)  ഈ സമാഹാരത്തിലെ പ്രധാനപ്പെട്ട കവിതകളില്‍ ഒന്നാണ്. വില്യം ബസിന്‍സ്കി എന്ന അമേരിക്കന്‍ സംഗീതജ്ഞനുവേകുി എഴുതിയതാണ് ഈ കവിത. സെപ്തംബര്‍ 11ലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ബസിന്‍സ്കി സംഗീതത്തില്‍ അന്നത്തെ പകലറുതിയില്‍  കാണുന്ന ദൂരക്കാഴ്ചകളില്‍ ശബ്ദം ജീര്‍ണിച്ചുപോകുന്നതും സംഗീതം കാഴ്ചയ്ക്കൊപ്പം അപശ്രുതികള്‍ പുറപ്പെടുവിക്കുന്നതും കാണാം. ക്രിസില്‍ കവിതയും ബസിന്‍സ്കി സംഗീതവും മികച്ച പാരസ്പര്യം പുലര്‍ത്തുന്നുക്ു. And now the smoke echoes the roundness  of the one building with a dome  the smoke in love and unable  to do anything more than repeat  the words of another  so after I would sooner be dead  than let you touch me  it cries hopeless  touch me  touch me  and then even that sound  that shape  drifts away. നൈരാശ്യത്തിന്റെയും മൃതിയുടെയും പൂര്‍ണപരാജയത്തിന്റെയും ഒക്കെ തിരശ്ശീല മാറ്റി ക്ഷണികനേരത്തേക്ക് നമ്മുടെ മുമ്പിലെത്തുന്ന ദര്‍ശനം- നാമത് കവിതയിലൂടെ അറിയുന്നു. എന്‍ എന്‍ കക്കാടിന്റെ വരികള്‍ ശ്രദ്ധിക്കാം. 'നിഴലില്ലാത്തൊരു മരുഭൂമി, തണല, റ്റലിവിന്നുറവ, റ്റുരുകിയ കരിമണലില്‍ തിരകടെ മീതെ നടന്നൂ ചുഴലിക്കാറ്റിന്നുദ്ധതഹാസം. ... വിളിച്ചപ്പോള്‍ ശബ്ദമുയര്‍ന്നില്ല, കൈയി ട്ടിടിച്ചപ്പോളെങ്ങും തടഞ്ഞില്ല, കാലാല്‍ ചവിട്ടിയപ്പോളൊ, മറിഞ്ഞു വീണുപോയ് മണ്ണില്‍!' വാക്കുകളെ ഒതുക്കി, കുറുകിയ വരികളില്‍ സാന്ദ്രമായ ബിംബങ്ങള്‍ സ്ഥാപിച്ചാല്‍ അനേകപാളികളിലായി വ്യത്യസ്തങ്ങളായ അര്‍ഥം സൃഷ്ടിക്കാനാകും. ഇതാണ് ഹെതര്‍ ക്രിസില്‍ കൈവരിക്കുന്നത്. നീല്‍ ആംസ്ട്രോങ്ങിനൊരു വിലാപകാവ്യം (Elegy for Neil Armtsrong) ദൃശ്യബിംബങ്ങള്‍ കൊക്ു സമ്പന്നമായ കവിതയാണ്. ആദ്യ ചാന്ദ്രദൌത്യത്തില്‍ മിഷന്‍ ഓഫീസ്, ആംസ്ട്രോങ്, ആല്‍ഡ്രിന്‍ എന്നിവരുടെ സംഭാഷണത്തിന്റെ രേഖയില്‍നിന്ന് പല ഭാഗങ്ങളും മായ്ചുകളഞ്ഞാണ് കവിതയുകുാക്കിയിരിക്കുന്നത്. അങ്ങനെയാണ്  ഇതൊരു നിര്‍മാര്‍ജന കവിത (Erasure Poem) ആകുന്നത്. ആംസ്ട്രോങ്ങും ആല്‍ഡ്രിനും സഞ്ചരിച്ച സ്പെയ്സ് ഇരുകുതായിരുന്നല്ലോ. അതിനാല്‍, കവിതയില്‍ പേജുകള്‍ കറുപ്പും അക്ഷരങ്ങള്‍ വെളുപ്പുമാണ്. വാക്കുകളും വരികളും വിന്യസിച്ചിരിക്കുന്ന രീതിയിലും പ്രത്യേകതയുക്ു. വായിക്കുമ്പോള്‍ ഇരുകു സ്പെയ്സില്‍ വാക്കുകള്‍ പൊട്ടിവിടരുമ്പോലെ നമുക്കനുഭവപ്പെടും. Keep in Shape  എന്ന കാവ്യത്തില്‍ മഞ്ഞുപെയ്യുന്ന കാലത്തിന്റെ സ്ഥിരതയും അസ്ഥിരതയും നമ്മെ എങ്ങനെ സ്വാധീനിക്കുന്നുവെന്നു കാണാം.  "They say Jesus wrote  a little in some dirt that  blew away  They say a man  can piss a short name  in the snow  Nice work  See me after class  See how  the weather does not write me".  പുതിയ നിയമത്തില്‍ യോഹന്നാന്റെ സുവിശേഷത്തിലാണ് യേശുക്രിസ്തു എഴുതുന്നതായി പറയുന്നത്. വേശ്യാവൃത്തിയിലേര്‍പ്പെട്ട സ്ത്രീയെ മുന്നില്‍നിര്‍ത്തി പുരുഷാരം ചോദിച്ചു; ഇവളെ എന്ത് ചെയ്യണം. യേശു അതുകേള്‍ക്കാത്തവണ്ണം മണ്ണില്‍ വിരല്‍കൊക്ു എഴുതിക്കൊകുിരുന്നു. അവര്‍ ചോദ്യം ആവര്‍ത്തിച്ചുകൊകുിരുന്നപ്പോള്‍ യേശു പറഞ്ഞു, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യത്തെ കല്ലെറിയുക. എന്നിട്ട് അദ്ദേഹം കുനിഞ്ഞിരുന്നു, മണ്ണില്‍ എഴുതി... എഴുതിയ വാക്കിനേക്കാള്‍ പറഞ്ഞ വാക്കെത്ര യുക്തം. വ്യത്യസ്ത ബിംബങ്ങള്‍ കോര്‍ത്തിണക്കി, ചുരുങ്ങിയ പദങ്ങളില്‍ വിടരുമ്പോള്‍ കവിതയുടെ വഴിയിലേക്ക് നാം എത്തിപ്പെടുന്നു. അയ്യപ്പപണിക്കരുടെ ഗാന്ധിജി പഠിച്ച മൂന്നു പാഠങ്ങള്‍ എന്ന കവിത ഓര്‍മയിലെത്തും. 'ഹെലിയോപോസിന്റെ ദൈര്‍ഘ്യമെത്ര'യിലും ജീവിതത്തിന്റെ നിശ്ചയമില്ലായ്മയും അറിവുകളുടെ പൊരുത്തക്കേടുകളും ശക്തമായ മെറ്റഫറുകളുമായി നമുക്കു മുന്നില്‍ വയ്ക്കുന്നു. കൈയൊന്ന് അനക്കണമെന്നു വിചാരിക്കുംമുമ്പേതന്നെ മസ്തിഷ്കം ചലനത്തിന് തയ്യാറായിരിക്കും. കകുുപിടിത്തങ്ങളും ടെക്നോളജിയും ഒരുക്കിയ അന്തരീക്ഷത്തില്‍ ജീവിക്കുന്ന നാം അതിന്റെ വൈരുധ്യങ്ങള്‍കൂടി അനുഭവിക്കേകുതുക്ു. വോയജര്‍ എന്ന പേടകം ഹെലിയോപോസ് കകുെത്തുന്നു; കകുെത്തുന്നതും നാമറിയുന്നതും ഒരേ സമയത്താവില്ല. സമയത്തിനുള്ളിലെ ഈ വിരാമങ്ങള്‍ ശക്തവും ഇളക്കിമറിക്കുന്നതുമാണ്. റോബോട്ടിക് കാര്‍ വഴിമാറുംമുമ്പേ അറിയിക്കുന്നു; ഒളിമ്പ്യന്‍ തോക്കിലെ നിറയൊഴിക്കുമ്പോള്‍ കാമുകിയെ കകുിരിക്കാം, കകുില്ലായിരിക്കാം. രകുുനാള്‍ക്കകം ഒരുവള്‍ക്ക് ആര്‍ത്തവം വരികയോ വരാതിരിക്കയോ ആകാം. ടെക്നോയുഗത്തിലെ അസന്ദിഗ്ധാവസ്ഥകളും സങ്കീര്‍ണതകളും എത്ര? ചിന്തിപ്പിക്കുകയും പ്രാകോപിപ്പിക്കുകയുംചെയ്യുന്ന സമാഹാരമെന്ന നിലയ്ക്ക് ഹെതര്‍ ക്രിസില്‍ ഗൌരവമുള്ള വായന ആവശ്യപ്പെടുന്നുക്ു. പിന്‍കുറിപ്പ്: നമുക്ക് ആധുനികത പോരെന്നില്ല.  'പാതിച്ചോര്‍ക്കും പ്രാണാപായേ ജാതിച്ചോദ്യം വേകുാ തൊടുവാന്‍...' എന്നെഴുതിയ വാരിയര്‍ 1770ന് മുമ്പാണ് ജീവിച്ചത്.   Read on deshabhimani.com

Related News