'ഗുജറാത്ത് - തിരശീലക്കു പിന്നില്‍'; ടീസ്റ്റ സെതല്‍വാദ് നാളെ പ്രകാശനം ചെയ്യുംകോഴിക്കോട് > ഗുജറാത്ത് മുന്‍ പോലീസ് മേധാവി ആര്‍ ബി ശ്രീകുമാറിന്റെ 'ഗുജറാത്ത് - തിരശീലക്കു പിന്നില്‍' എന്ന പ്രശസ്ത പുസ്തകത്തിന്റെ മലയാള പരിഭാഷ  കോഴിക്കോട്ട് ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ വേദിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ആഗസ്ത് 12 ന് പ്രകാശനം ചെയ്യും. ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ എന്‍ എസ് സജിത് വിവര്‍ത്തനം ചെയ്ത പുസ്തകം പ്രോഗ്രസ്സ് ആണ് പ്രസിദ്ധീകരിച്ചത്. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍   പുസ്തകത്തിന്റെ ആദ്യ പ്രതി കെ പി യു അലി ഏറ്റുവാങ്ങും. 200 രൂപയാണ് വില. 2002ലെ ഗുജറാത്ത് വംശഹത്യക്കാലത്ത്  അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും സംഘവും  'ശത്രു സമുദായ'ത്തിന് മേല്‍ അഴിഞ്ഞാടാന്‍ പോലീസ് ഭരണ സംവിധാനങ്ങളെ അട്ടിമറിച്ചതിനെകുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നത്.   Read on deshabhimani.com

Related News