നാടകമല്ല പെണ്‍ജീവിതം തന്നെതൃശൂര്‍>  നാടകമല്ല നിത്യജീവിതത്തിലെ സംഭവങ്ങളുടെ നേര്‍ക്കാഴ്ച അരങ്ങിലേക്ക് കൊണ്ടുവരാനാണ് താന്‍ ശ്രമിച്ചതെന്ന്ഏകപാത്ര നാടകമായ 'നോട്ട്സ് ഓണ്‍ ചായ്' സംവിധായികയും അഭിനേത്രിയുമായ ജ്യോതി ദോഗ്ര പറഞ്ഞു. ചാിെവ്വാഴ്ച നട ന്ന മീറ്റ് ദ ആര്‍ടിസ്റ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.  ഗാര്‍ഹിക ജീവിതത്തിനിടയില്‍ സ്ത്രീകള്‍ക്ക് അവരുടെ പ്രതിച്ഛായ നഷ്ടപെടുന്നുണ്ട്. നിത്യജീവിതത്തില്‍ അവര്‍ ഒരുപാടു അവഹേളനങ്ങള്‍ സഹിക്കുന്നുണ്ട്, അതില്‍ നിന്ന് പ്രചോദനം  ഉള്‍ക്കൊണ്ടാണ് ഈ  നാടകം ആവിഷ്കരിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.       മാറ്റിനിര്‍ത്തപ്പെടുന്ന സ്ത്രീ കാലങ്ങളായുള്ള പ്രതിഭാസമാണ്.  അതിനെയാണ് 'അക്ഷയാംബര' നാടകത്തില്‍ അവതരിപ്പിച്ചതെന്ന് സംവിധായിക ശരണ്യ ശ്യാംപ്രകാശ് പറഞ്ഞു.  പാര്‍ശ്വവല്‍കൃത സമൂഹത്തിനുള്ളില്‍ പോലും പാര്‍ശ്വവത്ക്കരിയ്ക്കപ്പെടുന്നവര്‍ ഉണ്ട്, അവര്‍ സ്ത്രീകളാണെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.  സമൂഹത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചെന്ന് അവകാശപ്പെടുന്നവര്‍ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നവരാണെന്നു ഉറാട്ടി സംവിധായകന്‍ മനോജ്കാന പറഞ്ഞു. ബിജു മോഡറേറ്ററായി. Read on deshabhimani.com

Related News