കുട്ടികൾക്കായി നൃത്ത ശിൽപശാലയുമായി മാമാങ്കം സ്‌കൂൾ ഓഫ്‌ ഡാൻസ്‌കൊച്ചി > മാമാങ്കം സ്‌കൂൾ ഓഫ്‌ ഡാൻസ്‌ കുട്ടികൾക്കായി ദ്വിദിന ശിൽപശാല സംഘടിപ്പിക്കുന്നു. ‘ഡാൻസ്‌ വർക്‌ഷോപ്പ്‌ 2018’ എന്നു പേരിട്ടിരിക്കുന്ന ശിൽപശാലയിൽ 13 വയസുകഴിഞ്ഞ കുട്ടികൾക്ക്‌ പങ്കെടുക്കാം. മെയ്‌ 19, 20 തീയതികളിലായി കാക്കനാട്‌ എടച്ചിറയിലാണ്‌ വർക്‌ഷോപ്പ്‌. ശിൽപശാലയിൽ സമകാലീ‐ബോളിവുഡ്‌ നൃത്തശൈലികൾ ഫവാസ്‌ അമീർ ഹംസ, രാജീവ്‌ ജോസ്‌ എന്നിവർ കുട്ടികൾക്ക്‌ പരിചയപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക്‌ : ഫോൺ ‐ 9744210101 ഇ‐മെയിൽ mailmamangam@gmail.com   Read on deshabhimani.com

Related News