മരണമില്ലാത്ത അലൻഡെ

  'ചിലിയുടെ മുക്കിലും മൂലയിലും സാൽവദോർ അലൻഡെ ഇന്നും ജീവിച്ചിരിക്കുന്നു. അദ്ദേഹം നടന്നുതീർക്കാത്ത ഇടവഴികൾ, അദേഹത്തിന്റെ ഓർമകൾ ശേഷിക്കാത്ത തെരുവുമൂലകൾ ഈ രാജ്യത്തില്ല. പെട്ടെന്നായിരിക്കും ഒരാൾ അവർ അലൻഡെ ഒരിക്കൽ ഇരുന്ന കസേര കാണിച്ചുതരുന്നത്. അദ്ദേഹത്തിന് ഹസ്തദാനം നൽകിയിട്ടുണ്ടെന്ന് അഭിമാനിക്കുന്ന ഒരാൾ. ഡോക്ടർ ആയിരുന്ന സാൽവദോർ മുറ്റത്തെ ചെടിയിൽനിന്ന് പറിച്ചെടുത്ത ഇലകൾ ചേർത്തുണ്ടാക്കിയ ചായകുടിച്ചു ചുമ മാറിയ വേറൊരാൾ. ചെസ്സ് കളിയിൽ അദ്ദേഹത്തോട് പരാജയപ്പെട്ടയാളെ കണ്ടു. നിങ്ങൾ അലൻഡെ അനുയായി ആയിരുന്നോ എന്നു ചോദിച്ചാൽ, 'ഇപ്പോഴും ആണ്' എന്ന ഉറച്ച മറുപടികൾ. ...

കൂടുതല്‍ വായിക്കുക