കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസിന്റെ എല്‍ പി, യു പി, ഹൈസ്‌കൂള്‍, മത്സരങ്ങള്‍ 2022 ഒക്ടോബര്‍ 31-ന്‌ ഉച്ചക്ക്‌ 2 മണിക്കും ഹയര്‍ സെക്കന്‍ഡറി മത്സരം നവംബര്‍ 1 ഉച്ചക്ക് 2 മണിക്കും ഒരേ ചോദ്യം ഉപയോഗിച്ച്‌ സംസ്ഥാനത്തെല്ലായിടത്തും നടക്കും.
School registration is now open
school login

About

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌

സ്കൂള്‍തല മത്സരങ്ങള്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍, മത്സരങ്ങള്‍ 2022 ഒക്ടോബര്‍ 31-ന്‌ ഉച്ചക്ക്‌ 2 മണിക്കും ഹയര്‍ സെക്കന്‍ഡറി മത്സരം നവംബര്‍ 1 ഉച്ചക്ക് 2 മണിക്കും ഒരേ ചോദ്യം ഉപയോഗിച്ച്‌ സംസ്ഥാനത്തെല്ലായിടത്തും നടക്കും. എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെ നാല്‌ വിഭാഗങ്ങളിലായാണ്‌ മത്സരം. 2022 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും സ്കൂള്‍തല ക്വിസ്‌ മത്സരത്തിലുണ്ടാവുക. സ്‌കൂളില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥി നവംബര്‍ 13 ന്‌ അതത്‌ സബ് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പമാണ്‌ സബ്ജില്ലാതല മത്സരത്തിനെത്തേണ്ടത്‌. സ്കൂള്‍ തല മത്സരത്തിലെ വിജയിക്ക്‌ പുസ്തകവും സര്‍ട്ടിഫിക്കറ്റുമാണ്‌ സമ്മാനം. ഇത്‌ സബ് ജില്ലാ കേന്ദ്രങ്ങളില്‍ വെച്ച്‌ നല്‍കും. സബ്ജില്ലാ ,ജില്ലാ മത്സരത്തിലെ വിജയികള്‍ക്ക്‌ ക്യാഷ്‌ പ്രൈസും മെമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനവിജയികള്‍ക്ക് രണ്ട്‌ ലക്ഷം രൂപ ക്യാഷ്‌ പ്രൈസ്‌ രണ്ടാം സ്ഥാനക്കാര്‍ക്ക്‌ ഒരു ലക്ഷം രൂപ ക്യാഷ്‌ പ്രൈസ്‌ എന്നിവയാണ്‌ സമ്മാനമായി നല്‍കുന്നത്‌

 

സാഹിത്യരചനാ മത്സരം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്‍റ്‌ ഫെസ്റ്റിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ ഹൈസ്‌ക്കൂള്‍ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഒരു വിഭാഗമായി കണക്കാക്കി കഥ, കവിത ഇനങ്ങളില്‍ സാഹിത്യമത്സരം നടത്തുകയാണ്‌. (ഒരു വിദ്യാര്‍ത്ഥിക്ക്‌ ഒരു ഇനത്തില്‍ മാത്രമെ പങ്കെടുക്കുവാന്‍ കഴിയുകയുള്ളൂ). അതിന്‌ വേണ്ടി കുട്ടികള്‍ അവരുടെ രചനകള്‍ തയ്യാറാക്കി സ്കൂള്‍ അധികാരിയില്‍ നിന്നും സാക്ഷ്യപ്രതം വാങ്ങി ദേശാഭിമാനിയുടെ ജില്ലാ കേന്ദ്രത്തില്‍ എത്തിക്കുകയോ, തപാല്‍ വഴി അയക്കുകയോ ചെയ്യേണ്ടതാണ്‌. രചനകള്‍ സ്വീകരിക്കുന്ന സമയം ഒക്ടോബര്‍ 15 മുതല്‍ 31 വരെ ആയിരിക്കും. ഓരോ മത്സര ഇനത്തിലും ജില്ലാതലത്തില്‍ ലഭിക്കുന്ന രചനകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 25 വിദ്യാര്‍ഥികളെ ജില്ലാകേന്ദ്രത്തില്‍ വിളിച്ചുചേര്‍ത്താണ്‌ രചനാ മത്സരം നടത്തുന്നത്‌. അക്ഷരമുറ്റം ക്വിസ്സിന്റെ ജില്ലാ മത്സരകേന്ദ്രത്തില്‍ വച്ച്‌ തന്നെയാണ്‌ സാഹിത്യ രചനാ മത്സരവും നടക്കുന്നത്‌. വിഷയത്തെ അടിസ്ഥാനമാക്കിയാണ്‌ മത്സരം നടത്തുന്നത്‌. മത്സര സമയത്തിന്‌ മുന്‍പ്‌ മാത്രമെ വിഷയം നല്‍കുകയുള്ളൂ. ജില്ലയില്‍നിന്ന്‌ കഥയിലും കവിതയിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ സംസ്ഥാനതലത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെടും. ജില്ലയില്‍ ഒന്നും, രണ്ടും സ്ഥാനം നേടുന്നവരാണ്‌ സംസ്ഥാനത്ത്‌ മത്സരിക്കുന്നത്‌. ജില്ലാ മത്സരവിജയികള്‍ക്ക്‌ യഥാക്രമം 5000, 8000 രൂപ ക്യാഷ്‌ അവാര്‍ഡും, മൊമെന്റോയും, സര്‍ട്ടിഫിക്കറ്റുമാണ്‌ സമ്മാനം. സംസ്ഥാന മത്സര വിജയികളാകുന്ന ടീമിന്‌ യഥാക്രമം 50000 രൂപ, 25000 രൂപ ക്യാഷ്‌ അവാര്‍ഡും, മൊമെന്റോയും, സര്‍ട്ടിഫിക്കറ്റുമാണ്‌ സമ്മാനം. ദേശാഭിമാനി അക്ഷരമുറ്റം ടാലന്‍റ്‌ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ മുഴുവന്‍ വിദ്യാര്‍ഥികളോടും അഭ്യര്‍ഥിക്കുന്നു. 

District Level Venues

KASARGOD GOVT HIGHER SECONDARY SCHOOL, HOSDURG,  KANJAHANGAD
KANNUR COLLEGE OF COMMERCE, KANNUR
WAYANAD NGO UNION HALL , KALPETTA, 
KOZHIKODU GOVT  VOCATION HIGHER SECONDARY SCHOOL (GIRLS) , NADAKAVU, KOZHIKODU
MALAPPURAM MSP HIGHER SECONDARY SCHOOL, MALAPPURAM
PALAKKAD PMG HIGHER SECONDARY SCHOOL, PALAKKAD
THRISSUR VIVEKODAYAM BOYS HIGHER SECONDARY SCHOOL, THRISSUR
ERNAKULAM GOVT GIRLS HIGHER SECONDARY SCHOOL ERNAKULAM
ALAPUZHA GOVT GIRLS HIGHER SECONDARY SCHOOL ALAPUZHA
IDUKKI GOVT TRIBAL HIGHER SECONDARY SCHOOL KATTAPANA
KOTTAYAM CMS COLLEGE  HIGHER SECONDARY SCHOOL, CHUNGAM,  KOTTAYAM
PATHANAMTHITTA MARTHOMA HIGHER SECONDARY SCHOOL, PATHANAMTHITTA
KOLLAM GOVT HIGHER SECONDARY SCHOOL KOTTARAKARA
TRIVANDRUM GOVT MODEL BOYS HIGHER SECONDARY SCHOOL, THYCADU, THIRUVANANTHAPURAM

Subdistrict Level Quiz Results

TRIVANDRUM
KOLLAM
PATHANAMTHITTA
ALAPPUZHA
KOTTAYAM
IDUKKI
ERNAKULAM
THRISSUR
PALAKKAD
MALAPPURAM
KOZHIKODE
WAYANAD
KANNUR
KASARGODE

Aksharamuttam Quiz Festival

 

ജില്ലാതല അമത്സരം ഫെബ്രുവരി 12 സംസ്ഥാനതല മത്സരം ഫെബ്രുവരി 19

Aksharamuttam Districts Co-Ordinators

Trivandrum
9495124036

Kollam
7902995317

Kottayam
8301052759

Idukki
9495158012

Pathanamthitta
9447802373

Alapuzha
9747115545

Ernakulam
8281096391

Thrissur
9495131259

Palakkad
9946277748

Malappuram
9895682084

Kozhikode
7736676914

Wayanad
9947020212

Kannur
9446677267

Kasaragod
9495367005

Aksharamuttam state coordinator
+91 9447391069
Address
Deshabhimani Publications, Aristo Junction, Near, Thampanoor, Thiruvananthapuram, Kerala 695001

Copyright Deshabhimani Publications 2021 . Powered by PACE

Privacy Settings
We use cookies to enhance your experience while using our website. If you are using our Services via a browser you can restrict, block or remove cookies through your web browser settings. We also use content and scripts from third parties that may use tracking technologies. You can selectively provide your consent below to allow such third party embeds. For complete information about the cookies we use, data we collect and how we process them, please check our Privacy Policy
Youtube
Consent to display content from Youtube
Vimeo
Consent to display content from Vimeo
Google Maps
Consent to display content from Google