ഇന്ത്യയിലെ ഏറ്റവും വലിയ വിജ്ഞാനോത്സവം ഇത്തവണ ഏറെ പുതുമകളോടെ

കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദേശാഭിമാനി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ഒന്‍പതാം സീസണ്‍........

15000 വിദ്യാലയങ്ങളില്‍ നിന്നായി 45 ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന

ഈ മഹാവിജ്ഞാനോത്സവത്തിന്റെ ഗുഡ് വില്‍ അംബാസിഡറായി മലയാളത്തിന്റെ മഹാനടന്‍ ലഫ്. കേണല്‍ പത്മഭൂഷന്‍ ശ്രീ മോഹന്‍ലാല്‍.......

ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനോത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ കൂടുതല്‍ മികവോടെയും, ആകര്‍ഷണീയതയോടെയും കൂടി വൈവിധ്യപൂര്‍ണ്ണമായിട്ടാണ് ഈ വര്‍ഷം മുതല്‍ നടത്തുന്നത്. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി അക്ഷരമുറ്റം ക്വിസ്സിന്‍റെ സ്കൂള്‍ തല രജിസ്ട്രേഷന്‍, ചോദ്യാവലി, വിജയികളുടെ പേര് വിവരം തുടങ്ങിയവ ഓണ്‍ലൈന്‍ വഴിയാണ് ചെയ്യുന്നത്. ഈ വിജ്ഞാനോത്സവത്തില്‍ പങ്കാളിയാകുവാന്‍ നിങ്ങളുടെ സ്കുളിലെ കുട്ടികളും തയ്യാറല്ലേ...?

പൂര്‍ണ്ണമായും ഓണ്‍ ലൈനില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുവാനും, മത്സരത്തിന്റേയും സമ്മാനങ്ങളുടെയും പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കുന്നതിനും ഇപ്പോള്‍ തന്നെ സ്കൂളിന്റെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യൂ...

2019 സെപ്റ്റംബര്‍ 26 നാണ് സ്കൂള്‍ തല മത്സരം. സെപ്റ്റംബര്‍ 20 വരെ സ്കൂളുകള്‍ക്ക് ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.