21 September Saturday

കരിം കോഴികളിലെ 'വെളുത്ത മുത്ത്'

ഡോ. എം ഗംഗാധരന്‍ നായര്‍Updated: Thursday Jan 28, 2016

കറുത്തനിറത്തിലുള്ള ഇറച്ചിയും, എല്ലുകളും, തൊലിയും ഉള്ള കോഴിവര്‍ഗങ്ങളാണ് പൊതുവെ 'കരിം കോഴികള്‍' എന്നറിയപ്പെടുന്നത്. മറ്റു കോഴികളെപ്പോലെ 'ഗാലസ് ഗാലസ കര്യാമസ്റ്റിക്കസ്' കുടുംബത്തില്‍പ്പെടുന്നതാണ് ഇവയും. ഇന്ത്യയില്‍ മധ്യപ്രദേശില്‍ കണ്ടുവരുന്ന 'കടക്കനാത്ത്', ഇന്തോനേഷ്യയില്‍ കാണുന്ന 'ഐഎംസി മാന്‍', ചൈനയില്‍ കാണഐഎടുന്ന 'സില്‍ക്കീ' എന്നിവയൊക്കെ കരിം കോഴികളുടെ ഗണത്തില്‍പ്പെടുന്നവയാണ്. പക്ഷേ സില്‍ക്കീ കോഴികളുടെ തൂവലിന്റെ നിറം വെളുപ്പാണ്. ഇതാണ് മറ്റു കരിം കോഴികളില്‍നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. നീല, ചാരം, കറുപ്പ് എന്നീ നിറങ്ങളിലും അപൂര്‍വമായി കാണാം. മൃദുലവും, തൂവെള്ള നിറവും സില്‍ക്പോലുള്ള തൂവലുകളും ഉള്ളതുകൊണ്ടാണ് ഇതിനെ കരിം കോഴികളിലെ 'വെളുത്ത മുത്ത്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. ചൈനീസ്ഭാഷയില്‍ ഇതിനെ ഡബ്ള്യുയു ജിയു ജെഐഎസ് (ണൌ ഴൌ ഖശ) അഥവാ 'കറുത്ത എല്ലുകളുള്ള കോഴി' എന്നാണ് വിളിക്കുന്നത്. മെലാനിന്‍ പിഗ്മെന്റിന്റെ ആധിത്യംകൊണ്ടാണ് കറുപ്പുനിറം കാണുന്നത്.

പ്രത്യേകതകള്‍

പഞ്ഞിപോലെ മിനുസ്സമുള്ള തൂവെള്ള തൂവലുകള്‍, നീലനിറമുള്ള താടയിലെ പൂവുകള്‍, കാലുകള്‍ക്ക് അഞ്ച് വിരല്‍വീതം (മറ്റു കോഴികള്‍ക്ക് നാലെണ്ണംവീതം മാത്രം). വര്‍ഷം നൂറിലധികം മുട്ട തരുന്നു, ഒരു അലങ്കാരപ്പക്ഷിയായാണ് ഇവയെ വളര്‍ത്തുന്നത്, 'ക്രീം' നിറത്തിലുള്ള മുട്ടകള്‍, പൂവന് 1.8 കി.ഗ്രാം ഭാരം, പിടയ്ക്ക് 1.36 കിലോഗ്രാം, ഇവ രണ്ട് ഇനങ്ങളിലായി കാണുന്നു, താടി ഉള്ളവയും ഇല്ലാത്തവയും, താടി ഉള്ളവയ്ക്ക് കൊക്കിന്റെ താഴെ ഒരുകൂട്ടം തൂവലുകള്‍ താടയെ പൊതിഞ്ഞിരിക്കുന്നതായി കാണാം.
പ്രതിരോധശക്തി കൂടുതലാണ്. അതുകൊണ്ട് രോഗങ്ങള്‍ അധികം വരാറില്ല. ഏതു കാലാവസ്ഥയിലും ഇണങ്ങിജീവിക്കും. മുട്ടയും ഇറച്ചിയും ആസ്ത്മ, വൃക്കരോഗങ്ങള്‍, അസഹനീയമായ തലവേദന, വന്ധ്യത എന്നിവയ്ക്ക് ഗുണപ്രദമാണ്.

പോഷകഗുണങ്ങള്‍

പ്രോട്ടീന്‍ 25 ശതമാനം. മറ്റു കോഴികളില്‍ 18–20 ശതമാനം. കൊഴുപ്പ് 0.73 മുതല്‍ 1.03 ശതമാനംവരെ. മറ്റുള്ളവയില്‍ 13–25% കൊളസ്ട്രോള്‍ 100 ഗ്രാമില്‍ 184.75 മില്ലിഗ്രാം. മറ്റുള്ളവയില്‍ 218.12 ഗ്രാം. അമിനോ ആസിഡുകളും ഹോര്‍മോണുകളും കൂടുതലാണ്. ജീവകങ്ങളായ ബി1, ബി2, ബി6, ബി12, സി, ഇ, നിയാസിന്‍, കൂടാതെ ഫോസ്ഫറസ്, ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ് എന്നിവ സുലഭമായി അടങ്ങിയിട്ടുണ്ട്.

ഇന്ത്യയില്‍ പല ഭാഗങ്ങളിലും ഇതിനെ വളര്‍ത്തുന്നുണ്ടെങ്കിലും സേലം മേഖലകളിലാണ് കൂടുതലായി വളര്‍ത്തുന്നത്. കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം ഭാഗങ്ങളില്‍ ഇവയെ വളര്‍ത്തിവരുന്നു. കോട്ടയത്ത് കുഴിമറ്റത്തിനടുത്ത് ഒരു ഫാമില്‍ 'സില്‍ക്കീ ചൈന' കോഴികളെയും വളര്‍ത്തുന്നുണ്ട്.

പ്രധാന വാർത്തകൾ
 Top