'പെക്കിന്' താറാവുകളെ 'അമേരിക്കന്‍ പെക്കിന് താറാവ് എന്ന പേരിലും അറിയപ്പെടുന്നു. ഇവയെ മുട്ടയ്ക്കും മാംസത്തിനുമായാണ് വളര്‍ത്തുന്നത്. ഇവ വെള്ളനിറത്തിലും ഇളം മഞ്ഞനിറത്തിലും കാണുന്നു. കൊക്കും കാലുകളും ഓറഞ്ച് നിറത്തിലും, കണ്ണ് ദൂരെനിന്നു നോക്കുമ്പോള്‍ കറുപ്പ് നിറത്തിലും വളരെ അടുത്തുനിന്ന് കാണുമ്പോള്‍ നീലകലര്‍ന്ന ചാരനിറത്തിലും ആയിരിക്കും. വര്‍ഷം 200 മുട്ടകള്‍ തരുന്ന ഇതിന്റെ തൂക്കം 3.6 മുതല്‍ 5 കി.ഗ്രാം വരെ ആണ്. ഒമ്പതുമുതല്‍ 12 വര്‍ഷംവരെ ജീവിച്ചിരിക്കും. മനുഷ്യനോട് വളരെ ഇണങ്ങുന്ന ഇവ അടയിരിക്കുന്നത് വളരെ കുറവാണ്. ജന്മദേശം ചൈനയാണ്.
കഴിയുന്നതും ഉയര്‍ന്നസ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്തായിരിക്കണം ഇവയെ താമസിപ്പിക്കേണ്ടത്. മണല്‍വിരിച്ച് അതില്‍ കിടക്കാനായി വൈക്കോല്‍ ഇട്ടുകൊടുക്കാം. തറയില്‍നിന്ന് 61 സെ.മീ. ഉയരത്തില്‍ വല ഉപയോഗിച്ച് വേലികെട്ടി ഇവയെ സംരക്ഷിക്കാം. . തീറ്റയ്ക്കുള്ള പാത്രവും വെള്ളത്തിനുള്ള സൌകര്യവും കൂടിനുള്ളില്‍ ഒരുക്കണം.
ഇവയ്ക്ക് കൃത്യമായി മിതമായ നിരക്കില്‍ ചൂട് നല്‍കണം. ഒരുദിവസം പ്രായമായതിന് 86 ഡിഗ്രി ഫാരന്‍ഹീറ്റ്, ഏഴു ദിവസമായതിന് 81 ഡിഗ്രി എന്നിങ്ങനെ 49 ദിവസമാകുമ്പോഴേക്കും 55 ഡിഗ്രിയാക്കി കുറച്ചുകൊണ്ടുവരണം. ആറുമുതല്‍ എട്ടാഴ്ച ആകുമ്പോഴേക്കും ശരീരത്തില്‍ മുഴുവന്‍ തൂവലുകള്‍ വളര്‍ന്നുവരും. അതുവരെ ചൂട് നല്‍കുന്നതും തുടരണം. മുട്ടയിടുന്ന താറാവിന് ദിവസം 14 മണിക്കൂര്‍ ചൂട് നല്കിയാല് ഉല്‍പ്പാദനം കൂടും. മുട്ടയിടുന്നതിന് 30 സെ.മീ. വീതിയില്‍, 45 സെ.മീ. താഴ്ചയില്‍, 30 സെ.മീ. ഉയരത്തില്‍ 'നെസ്റ്റ് ബോക്സ്' വച്ചുകൊടുക്കണം. മൂന്ന് താറാവുകള്‍ക്ക് ഒരു ബോക്സ് എന്ന തോതില്‍ വേണം ഇതു നല്കാന്. ആറുമുതല്‍ ഏഴു മാസമാകുമ്പോള്‍ ഇവ മുട്ടയിട്ടുതുടങ്ങും. ഒരു ആണ്താറാവിന് ആറുമുതല്‍ എട്ടു പെണ്‍താറാവ് എന്ന തോതില്‍ വേണം ഇവയെ താമസിപ്പിക്കേണ്ടത്.
(മൃഗസംരക്ഷണവകുപ്പ് റിട്ടയഡ് ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..