04 December Friday

ഒട്ടകപ്പക്ഷി ഇനി നാട്ടിലെ പക്ഷി

ഡോ എം ഗംഗാധരന്‍ നായര്‍Updated: Thursday Mar 12, 2015

മരു ഭൂമിയിലെ പക്ഷി, ഒട്ടകപ്പക്ഷി എന്ന് നാം വായിച്ച റിഞ്ഞതും, വിശേഷി പ്പിച്ചതും ഇനി നമുക്ക് തിരുത്തി വായിക്കേണ്ടി വരും. ഇതിനെ നമുക്ക് നാട്ടിലും വളര്‍ത്താം. ഏറ്റവും വലുപ്പംകൂടിയതും ചെറിയ ചിറകുള്ളതും പറക്കാന്‍ പറ്റാത്തതും ഏറ്റവും വേഗത്തില്‍ ഓടുന്നതും ആയ ഇവയുടെ ജന്മനാട് ആഫ്രിക്കയാണ്. സഹാറ എന്ന സ്ഥലത്ത് മരുഭൂമിപ്രദേശങ്ങളില്‍ മാത്രം കണ്ടതുകൊണ്ടാണ് മരുഭൂമിയിലെ പക്ഷി എന്നു വിശേഷിപ്പിച്ചിരുന്നത്. ആദ്യമായി ഒട്ടകപ്പക്ഷി ഫാം തുടങ്ങിയത് 1863ല്‍ ആഫ്രിക്കയിലെ "കാരു' എന്ന സ്ഥലത്താണ്. 1870ല്‍ ഇവയെ സംരക്ഷിക്കാനായി നിയമം കൊണ്ടുവന്നു. 1884ല്‍ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ അധികനികുതി ചുമത്തി ആഫ്രിക്ക ആധിപത്യം സ്ഥാപിച്ചു. എങ്കിലും എമുവിന്റെ നാടായ ശാസ്ട്രേലിയ ഇവയെ ഇറക്കുമതി ചെയ്യുകയും "ഓസ്ട്രേലിയന്‍ ഓസ്ട്രിച്ച് അസോസിയേഷന്‍' , ഓസ്ട്രേലിയന്‍ ഓസ്ട്രിച്ച് സഹകരണ സ്ഥാപനം എന്നിവ സ്ഥാപിച്ചു.

ഇപ്പോള്‍ ഇതില്‍ 4000 അംഗങ്ങളും 70,000 പക്ഷികളും ഉണ്ട്. ലോകത്ത് ഇപ്പോള്‍ 50 രാജ്യങ്ങളില്‍ ഇതിനെ വളര്‍ത്തുന്നു. 1997 ഫെബ്രുവരി 25ന് ബംഗളൂരുവില്‍ "ഒട്ടകപ്പക്ഷി ഫാമിങ്ങും, ഇറച്ചിയും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടന്നു. 1997 നവംബറില്‍ ഇവിടെത്തന്നെ ഇവയുടെ പ്രദര്‍ശനവും നടത്തി. കര്‍ണാടക സര്‍ക്കാര്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ഭൂമി ആവശ്യക്കാര്‍ക്ക് വിട്ടുകൊടുത്തു.

പ്രത്യേകതകള്‍

ഏറ്റവും വേഗത്തില്‍ ഓടുന്ന പക്ഷി. മണിക്കൂറില്‍ 70 കിലോമീറ്റര്‍. ഉയരം ഒമ്പത് അടി. (ഉയരത്തിന്റെ പകുതിയും കഴുത്താണ്). 150 കി.ഗ്രാം തൂക്കം. മുട്ടയുടെ തൂക്കം 1.6 കി.ഗ്രം (കോഴിമുട്ടയെക്കാള്‍ 24 ഇരട്ടി തൂക്കവും വലുപ്പവും). തൂവലും ചര്‍മവുംവരെ ഉപയോഗിക്കാം. പല്ലുകള്‍ അലങ്കാരവസ്തുവായി ഉപയോഗിക്കാം.

ഗുണനിലവാരമുള്ള ഇറച്ചി

ഇന്നു കിട്ടുന്ന ഇറച്ചികളില്‍ ഏറ്റവും ശ്രേഷ്ഠവും ലോകത്ത് ഒന്നാം നമ്പര്‍ ഇറച്ചിയായി കണക്കാക്കുന്നതും ഒട്ടകപ്പക്ഷിയുടേതാണ്. മറ്റ് ഇറച്ചികള്‍ക്ക് ഒട്ടകപ്പക്ഷിയുടെ ഇറച്ചിയെക്കാള്‍ രണ്ടിരട്ടി കലോറിയും, ആറിരട്ടി കൊഴുപ്പും, മൂന്നിരട്ടി കൊളസ്ട്രോളും ഉണ്ടെന്ന് പഠനം പറയുന്നു. കൂടും സ്ഥലവും: വലിയ തുറന്ന കൂടുകളിലും തുറസ്സായ സ്ഥലത്തും വളര്‍ത്താം. 21 ദിവസം പ്രായംവരെ കൂട് ആവശ്യമാണ്. (0.5 സ്ക്വയര്‍ മീറ്റര്‍ 1 പക്ഷി) 22 മുതല്‍ 90 ദിവസംവരെയുള്ളതിന് ഒരു ഒട്ടകക്കുഞ്ഞിന് ഒരു സ്ക്വയര്‍ മീറ്റര്‍ സഥലം വേണം. ഇറച്ചിക്കായി വളര്‍ത്തുന്നത് 12 മാസംവരെയാണ്. ഇതിന് കൂട് വേണമെന്നില്ല.

തുറസ്സായ സ്ഥലത്ത് ഒന്നിന് 100 സ്ക്വയര്‍ മീറ്റര്‍ സ്ഥലം വേണം. മുട്ടയ്ക്കായി വളര്‍ത്തുന്നത് 24 മാസംമുതല്‍ മുകളിലേക്കാണ്. അതേപോലെത്തന്നെയാണ് പ്രജനത്തിനായി വളര്‍ത്തുന്നവയും. ഇവയ്ക്ക് 500-800 സ്ക്വയര്‍മീറ്റര്‍ സ്ഥലം ഒന്നിന് വേണം. തുറസ്സായ സഥലത്ത് ചുറ്റും കമ്പിവേലി 5-6 അടിയോളം പൊക്കത്തില്‍ നാലു മീറ്റര്‍ ഇടവിട്ട് ഒരു സിമന്റ് തൂണ് ഉണ്ടാക്കി നിര്‍മിക്കണം.

കൂടിനാണെങ്കില്‍ 2.50 മീറ്റര്‍ ഉയരവും, വാതിലിന്റെ വീതി 1.50 മീറ്ററും വേണം. ബലമേറിയ കാലും കുളമ്പുപോലുള്ള രണ്ടു പാദങ്ങളും ഉള്ള ഇവയുടെ കൊക്ക് വീതിയേറിയതും വളരെ ചെറുതും ആണ്. വലിയ കണ്ണുള്ള ഇവയുടെ ശ്രവണ-കാഴ്ച ശക്തി അപാരമാണ്. ഓര്‍ക്കുക ഏതു കാലാവസ്ഥയിലും (20500ര) വളരുന്ന ഇവ ഇനി നമ്മുടെ നാട്ടിലെ പക്ഷിയായി വളര്‍ത്താം. ഒരു കുടുംബത്തെ പുലര്‍ത്താം. (മൃഗസംരക്ഷണവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top