01 February Wednesday

ചെടികൾ നട്ടാൽ പോരാ നന്നായി പരിപാലിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി അനുയോജ്യമായ ഇടങ്ങളിലെല്ലാം നാം െചടികൾ നട്ടു. അവ നശിക്കാതെ പരിപാലിക്കുക എന്നതാണ്‌ പ്രധാനം. ചെടികൾ നശിച്ചുപോകാൻ നിരവധി കാരണങ്ങളുണ്ട്‌. തൈകൾ വെച്ചുപിടിപ്പിച്ച കുഴിയിൽ ശക്തമായ മഴക്കാലത്ത്‌ െവള്ളം കെട്ടിനിന്ന്‌  െചടികൾ നശിക്കുന്നു. ഏതുതരം തൈകൾ നടാനും ആദ്യം നിർദിഷ്ട വലിപ്പത്തിൽ കുഴി എടുക്കണം.  ഈ കുഴി മേൽമണ്ണും അൽപം കമ്പോസ്‌റ്റോ കാലിവളമോ ചേർത്ത്‌ മൂടണമെന്നത്‌ ആരും ശ്രദ്ധിക്കാറില്ല. കുഴി വളാംശം ചേർത്ത്‌ മൂടാൻ നിർദേശിക്കുന്നത്‌ നട്ട ചെടികൾക്ക്‌ ചുറ്റും മണ്ണ്‌ നന്നായി ഇളകികിട്ടാനും വേരുകൾക്ക്‌ നിഷ്‌പ്രയാസം വളരാനും വേണ്ടിയാണ്‌. മണ്ണിനോടാപ്പം ചേർക്കുന്നത്‌ ചെടികളുടെ ശൈശവവളർച്ചയെ പുഷ്ടിപ്പെടുത്തുകയും ചെയ്യും. ചെടി നടുന്നതിന്‌ കാലേകൂട്ടി കുഴിയെടുത്ത്‌ വളാംശവും ചേർത്ത്‌ പൂർണമായും മൂടണം. മൂടിയ കുഴി തറനിരപ്പിനേക്കാൾ അൽപം ഉയരത്തിലാവാം. തുടർന്ന്‌ പോളിത്തീൻ ബാഗിലോ മറ്റോ വളർത്തിയെടുത്ത തൈകളാണെങ്കിൽ ബാഗിലെ മണ്ണ്‌ നിലനിർത്തി ബാഗ്‌ മാത്രം നീക്കംചെയ്യണം. ബാഗിൽ എത്ര ആഴത്തിലായിരുന്നോ ചെടി ഉണ്ടായിരുന്നത്‌ അതേ ആഴത്തിൽതന്നെ തയാറാക്കിവച്ച സ്ഥലത്ത്‌ ആവശ്യത്തിന്‌ മണ്ണ്‌ നീക്കി ചെടി നടണം. ചുറ്റുുമുള്ള മണ്ണ്‌ നന്നായി ചവിട്ടി ഉറപ്പാക്കണം. നട്ട ചെടിക്ക്‌ ചുറ്റും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. ഒന്നര അല്ലെങ്കിൽ രണ്ടടി നീളം, വീതി, താഴ്‌ചയുള്ള കുഴി എടുത്ത്‌ മൂടി അതിൽ തൈകൾ വെക്കുന്നതാണ്‌ പൊതുവെ മിക്ക ചെടികൾക്കും അേനുയോജ്യം.

ഇപ്പോൾ പൊതുവെ പഴവർഗങ്ങളുടെയെല്ലാം ഒട്ടുതൈകൾ നടാനാണ്‌ മിക്കവർക്കും പ്രിയം. നേരത്ത ഫലം തരുമെന്നതും അധികം ഉയരത്തിലല്ലാതെ ഇടത്തരം വലിപ്പത്തിൽ വളർന്നു പന്തലിക്കുമെന്നതും ഒട്ടുചെടികളുടെ പ്രത്യേകതയാണ്‌. ഒട്ടുചെടി എന്നത്‌ സവിശേഷ ഇനമല്ല. ഒട്ടിക്കാൻ ഉപയോഗിച്ച കമ്പ്‌ അഥവാ ‘സയോൺ’ ഏത്‌ ഇനത്തിൽപെട്ടതാണോ അതേ സ്വഭാവമായിരിക്കും ഒട്ടുചെടികളും പ്രകടിപ്പിക്കുക. മൾഗോവ ഇനത്തിൽപെട്ട കമ്പാണ്‌ ഒട്ടിക്കാൻ ഉപയോഗിച്ചതെങ്കിൽ അതിലുണ്ടാകുന്ന മാങ്ങ മൾഗോവയായിരിക്കും.

ഒട്ടുതൈകൾ നട്ടുകഴിഞ്ഞാൽ ഒട്ടിച്ച ഭാഗം  എപ്പോഴും മണ്ണിനു മുകളിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒട്ടിച്ച ഭാഗത്തിന്റെ താഴെനിന്നും വരുന്ന മുകുളങ്ങൾ വളരാനനുവദിക്കാെത നീക്കണം. ഏതുതരം ചെടികളായാലും നട്ട്‌ ആദ്യവർഷങ്ങളിൽ വേനൽക്കാലമാകുമ്പോൾ ചെടിക്ക്‌ ചുറ്റും ഉണങ്ങില ഇലകൾ പുതയിട്ട്‌ ഈർപ്പസംരക്ഷണം നൽകുന്നത്‌ ഗുണകരമാകും. തണൽ ആവശ്യമുള്ള വിളകൾക്ക്‌ നിർബന്ധമായും വേനലിൽ തണൽ നൽകാനും ശ്രദ്ധിക്കണം. (ജാതി, കൊക്കോ, ഗ്രാമ്പൂ എന്നിവയ്‌ക്ക്‌ പ്രത്യേകിച്ചും). മഴക്കാലത്ത്‌ നട്ട ചെടിക്ക്‌ ചുറ്റും വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിൽ അത്‌ ഒഴിവാക്കാൻ ചാലുകളിടണം. സസ്യങ്ങൾക്കാവശ്യമായ അളവിൽ മാത്രം െവള്ളം മതി. ഇൗർപ്പം കൂടുന്നത്‌ പല രോഗങ്ങൾക്കും വഴിവെക്കും.

ശോഷിച്ചു വളരുന്നതും ഉണങ്ങിയതുമായ സസ്യഭാഗങ്ങൾ ഇടയ്‌ക്കിടെ മുറിച്ചുമാറ്റാം. ഇങ്ങനെ കമ്പുകൾ വെട്ടുന്നത്‌ കൂടുതൽ ആരോഗ്യകരമായ വളർച്ച ഉണ്ടാകുന്നതിനും ചെടികൾ കൂടുതൽ ഫലം നൽകുന്നതിനും സഹായകമാണ്‌. നട്ട ചെടികൾക്ക്‌ സമീപമുള്ള വള്ളിചെടികളെ നീക്കേണ്ടത്‌ ആവശ്യമാണ്‌. ചെടികളിൽ കേട്‌ കണ്ടാൽ ഉടൻതന്നെ ആ ഭാഗങ്ങൾ നീക്കുകയുംവേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top