ലൊസ് ആഞ്ചലസ് തീപിടിത്തത്തിനിടെ മോഷണവും; പ്രതി പിടിയില്‍

വാഷിംഗടണ്‍> ലൊസ് ആഞ്ചലസില്‍ ഭയാനകമാം വിധം കാട്ടുതീ പടരവെ ഫയര്‍ ഫൈറ്റര്‍ തൊഴിലാളിയുടെ വേഷം കെട്ടി മോഷണം നടത്തി യുവാവ്. മാലിബു പ്രദേശത്തെ വീടുകളാണ് ഇയാള്‍ കൊള്ളയിച്ചത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
ഫോക്‌സ് ന്യൂസാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഫയര്‍മാനാണോ എന്ന് പരിശോധിച്ചപ്പോള്‍ മോഷ്ടാവാണെന്ന് തിരിച്ചറിയുകയായിരുന്നു.
ലോസ് ആഞ്ചലസ് കൗണ്ടിയിലെ ഷെരിഫ് വകുപ്പിലെ ഷെരിഫ് ലൂണ മാധ്യമങ്ങേളോട് ഞായറാഴ്ച പറഞ്ഞു.
' മിലിബു പ്രദേശത്ത് ഞാനെത്തിയപ്പോള്‍ തീയണക്കാന്‍ വന്ന ജീവനക്കാരനെ പോലെ തോന്നിച്ചു. കുനിഞ്ഞിരിക്കുകയായിരുന്നു. ഓക്കെ ആണോ എന്ന് ചോദിച്ചു. വിലങ് വേണ്ടിവരുന്ന മനുഷ്യനാണെന്ന് ആദ്യം മനസിലായില്ല. ഉടന്‍ പൊലീസുകാരെ വിളിക്കുകയായിരുന്നു. വീട് കൊള്ളയടിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടുന്നത്.
അതേസമയം, കര്‍ഫ്യു തെറ്റിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോഷ്ടാവും അറസ്റ്റിലായത്
Related News

0 comments