യെമനിൽ യുഎസ് ആക്രമണം: 24 പേർ കൊല്ലപ്പെട്ടു; ഭീഷണി മുഴക്കി ട്രംപ്

സന : യെമനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. യെമന്റെ തലസ്ഥാനമായ സനയിൽ നടത്തിയ ആക്രമണത്തിലാണ് 13 പേർ കൊല്ലപ്പെട്ടത്. ഹൂതിയുടെ ശക്തികേന്ദ്രമായ സാദയുടെ വടക്കൻ പ്രവിശ്യകളിൽ നടത്തിയ ആക്രമണത്തിൽ 11 പേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റു. വ്യോമാക്രമണം നടത്തുന്നതിന്റെയും കെട്ടിടങ്ങളിൽ ബോംബിടുന്നതിന്റെയും ദൃശ്യങ്ങൾ അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
ആക്രമണത്തിന് പിന്നാലെ ഹൂതികൾക്കെതിരെ ഭീഷണിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. നിങ്ങളുടെ സമയം എത്തിയെന്നും ഇന്നു മുതൽ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ ആക്രമണങ്ങൾ ഇനിയും കടുപ്പിക്കുമെന്നും ഹൂതികളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഇറാനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
0 comments