ചൈനയ്‌ക്കെതിരെ ട്രംപ് ഏർപ്പെടുത്തിയ തീരുവ നിലവിൽ വന്നു

വാഷിങ്‌ടൺ : പ്രസിഡന്റായി ചുമതലയേറ്റ് ഒരുമാസത്തിനുള്ളിൽ ഡോണൾഡ് ട്രംപ് ചൈനയ്‌ക്കെതിരായി ചുമത്തിയ പുതിയ തീരുവകൾ നിലവിൽ വന്നു. അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന എല്ലാ ചൈനീസ് ഉൽപ്പന്നങ്ങൾക്കും 10 ശതമാനം തീരുവയാണ് ചുമത്തുക. ഇതോടെ അമേരിക്കയില്‍ ലാപ്‌ടോപുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് വില കൂടും.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൽക്കരി, ദ്രവീകൃത പ്രകൃതി വാതക ഉൽപന്നങ്ങൾ എന്നിവയ്‌ക്ക് 15 ശതമാനം തീരുവയും യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ, കാർഷിക യന്ത്രങ്ങൾ, വലിയ എൻജിൻ കാറുകൾ എന്നിവയ്ക്ക് 10 ശതമാനം തീരുവയും ചുമത്തി ചൈന തിരിച്ചടിച്ചിരുന്നു.
Related News

0 comments