Deshabhimani

അതിർത്തിപ്രശ്‌നം; ഇന്ത്യൻ ഹൈക്കമീഷണറെ വിളിച്ചുവരുത്തി ബംഗ്ലാദേശ്‌

high commissioner
വെബ് ഡെസ്ക്

Published on Jan 13, 2025, 02:38 AM | 1 min read

ധാക്ക: അതിർത്തിയിൽ സംഘർഷം തുടരുന്നതായി ആരോപിച്ച്‌ ധാക്കയിലെ ഇന്ത്യൻ ഹൈക്കമീഷണർ പ്രണയ്‌ വർമയെ വിളിച്ചുവരുത്തി ബംഗ്ലാദേശ്‌ വിദേശ മന്ത്രാലയം. ഉഭയകക്ഷി ധാരണ ലംഘിച്ച്‌ ഇന്തോ–- ബംഗ്ലാദേശ്‌ അതിർത്തിയിൽ ഇന്ത്യ അഞ്ചിടങ്ങളിൽ മുള്ളുവേലി കെട്ടുന്നതായി ബംഗ്ലാദേശ്‌ ഇടക്കാല സർക്കാർ ആരോപിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വിദേശ സെക്രട്ടറിയുടെ ചുമതലയുള്ള ജാഷിം ഉദ്ദിം സ്ഥാനപതിയെ വിളിച്ചുവരുത്തിയത്‌.


അതിർത്തിയിൽ സുരക്ഷാ ചുമതലയുള്ള ഇന്ത്യയുടെ ബിഎസ്‌എഫും ബംഗ്ലാദേശിന്റെ ബിജിബിയും വിഷയം സംബന്ധിച്ച്‌ ആശയവിനിമയം നടത്തിയതായും ധാരണ നടപ്പാക്കപ്പെടുമെന്ന്‌ പ്രതീക്ഷിക്കുന്നതായും പ്രണയ്‌ വർമ പറഞ്ഞു. അതേസമയം, പ്രതിഷേധത്തെ തുടർന്ന്‌ ഇന്ത്യ മുള്ളുവേലി നിർമാണം നിർത്തിവച്ചതായി ബംഗ്ലാദേശ്‌ പറഞ്ഞു. അതിനിടെ, പാകിസ്ഥാൻ പൗരർക്കുള്ള വിസാ നടപടികൾ ബംഗ്ലാദേശ്‌ സർക്കാർ ലളിതമാക്കി. പാകിസ്ഥാൻ മിഷൻ അനുവദിക്കുന്ന വിസകൾക്ക്‌ ധാക്കയുടെ അംഗീകാരം വേണമെന്ന നിബന്ധനയാണ്‌ എടുത്തുകളഞ്ഞത്‌.




deshabhimani section

Related News

0 comments
Sort by

Home