ഇന്ത്യ പ്രധാന പ്രാദേശിക സാമ്പത്തിക പങ്കാളിയെന്ന് താലിബാൻ ; വിസ നിയന്ത്രണം നീക്കണമെന്ന് ആവശ്യം
ന്യൂഡൽഹി
ഇന്ത്യ പ്രധാന പ്രദേശിക സാമ്പത്തിക പങ്കാളിയാണെന്ന് അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഇടക്കാല ഭരണകൂടം. ഇന്ത്യ ഔദ്യോഗികമായി കൂടിക്കാഴ്‌ച നടത്തിയതിനു പിന്നാലെയാണ് പ്രതികരണം.
ദുബായിൽ ഇന്ത്യൻ വിദേശസെക്രട്ടറി വിക്രം മിസ്രിയും താലിബാൻ വിദേശ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരുമായാണ് ചർച്ച നടന്നത്. ഇന്ത്യയുമായി രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നുവെന്ന് അഫ്‌ഗാൻ വിദേശമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. വ്യവസായികൾക്കും വിദ്യാർഥികൾക്കും ചികിത്സാവശ്യമുള്ളവർക്കും വിസ നൽകണമെന്ന് ഇന്ത്യയോട് അഭ്യർഥിച്ചതായി അഫ്‌ഗാൻ വിദേശവകുപ്പ് ഉപവക്താവ് ഹാഫിസ് സിയ അഹമ്മദ് സ്ഥിരീകരിച്ചു. വിസയും വ്യാപാരവും സുഗമമാക്കാൻ ഇരു രാജ്യങ്ങളും ധാരണയായി. ഇറാനിലെ ചബഹർ തുറമുഖം വഴി വ്യാപാരം ശക്തിപ്പെടുത്തും. അഫ്‌ഗാൻ ഒരു രാജ്യത്തിനും ഭീഷണിയല്ലെന്നും- ഹാഫിസ് സിയ എക്‌സിൽ പറഞ്ഞു.
0 comments