Deshabhimani

ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യക്കാര്‍ക്ക് സൗദി മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നിര്‍ത്തി

saudi visa
avatar
അനസ് യാസിന്‍

Published on Feb 11, 2025, 03:01 AM | 1 min read


മനാമ : ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ മൾട്ടിപ്പിൾ എൻട്രി സന്ദർശന വിസ നൽകുന്നത്‌ സൗദി അറേബ്യ താൽക്കാലികമായി നിർത്തിവച്ചു. പകരം 30 ദിവസം കാലവധിയുള്ള സിംഗിൾ എൻട്രി വിസയായിരിക്കും നൽകുക. ടൂറിസം, ബിസിനസ്, കുടുംബസന്ദർശനം എന്നീ ആവശ്യങ്ങൾക്ക്‌ നൽകുന്ന ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ്‌ നടപടി. ദീർഘകാല സന്ദർശന വിസയിൽ രാജ്യത്തെത്തിയ പലരും നിയമവിരുദ്ധമായി ജോലി ചെയ്യുകയും ശരിയായ അനുമതിയില്ലാതെ ഹജ്ജ് ചെയ്യുകയും ചെയ്‌തതായി സൗദി അധികൃതർ വ്യക്തമാക്കി.


ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, യമൻ, ഇറാഖ്, ഈജിപ്ത്, ജോർദാൻ, മൊറോക്കോ, ടുണീഷ്യ, അൾജീരിയ, എത്യോപ്യ, നൈജീരിയ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും നിയന്ത്രണത്തിന്റെ പരിധിയിൽ വരും.




deshabhimani section

Related News

0 comments
Sort by

Home