Deshabhimani

ചൈനയ്‌ക്കെതിരെ 
ശബ്‌ദമുയര്‍ത്തി ക്വാഡ്‌

quad countries
വെബ് ഡെസ്ക്

Published on Jan 23, 2025, 01:55 AM | 1 min read


വാഷിങ്‌ടൺ

അമേരിക്കയില്‍ ട്രംപ് അധികാരമേറ്റതിന് പിന്നാലെ ചൈനയ്‌ക്കെതിരെ ശബ്‌ദമുയര്‍ത്തി ക്വാഡ്‌ രാജ്യങ്ങള്‍. ട്രംപ്‌ സർക്കാർ നിയമിച്ച പുതിയ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി മാർക്കോ റൂബിയോയുടെ അധ്യക്ഷതയിൽ ചേർന്ന ക്വാഡ്‌ യോ​ഗം, ഇൻഡോ പസിഫിക് മേഖലയിലെ നിലവിലുള്ള സ്ഥിതി പരിഷ്‌കരിക്കാനുള്ള നീക്കങ്ങളെ ചെറുക്കുമെന്ന്‌ സംയുക്ത പ്രസ്‌താവനയിറക്കി.


ഇന്‍ഡോ- പസിഫിക് മേഖലയില്‍ ചൈനീസ് സ്വാധീനം കുറയ്‌ക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക മുന്‍കൈ എടുത്ത് രൂപീകരിച്ച ചതുര്‍രാഷ്‌ട്ര പ്രതിരോധ കൂട്ടായ്‌മയില്‍ ഓസ്ട്രേലിയയെയും ജപ്പാനെയും കൂടാതെ ഇന്ത്യയും അംഗമാണ്. യോഗത്തിൽ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കറും പങ്കെടുത്തു. സഖ്യത്തിന്റെ അടുത്ത യോ​ഗം ഈവര്‍ഷം ഇന്ത്യയിൽ ചേരും. അമേരിക്കയില്‍ പ്രസിഡന്റ് അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ക്വാഡ് വിദേശമന്ത്രിതല കൂടിക്കാഴ്‌ച നടത്താനായത് അം​ഗരാജ്യങ്ങളുടെ വിദേശനയത്തിലുള്ള മുന്‍​ഗണന വ്യക്തമാക്കുന്നുവെന്ന് എസ് ജയ്ശങ്കര്‍ എക്‌സില്‍ കുറിച്ചു.


അതേസമയം, സമുദ്രമേഖലയിലെ ചൈനയുടെ നടപടികൾ നീതിപൂർവവും നിയമാനുസൃതവുമാണെന്ന്‌ ചൈനയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിനിധി മാവോ നിങ്‌ പ്രതികരിച്ചു. സഖ്യങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള എതിരിടലുകൾ സുരക്ഷയും സമാധാനവും ഉറപ്പാക്കില്ലെന്നും നിങ്‌ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home