കെനിയയിൽ ചെറുവിമാനം തകർന്നുവീണ് 3 മരണം
നയ്റോബി : കെനിയയിൽ വിമാനം തകർന്നുവീണ് അപകടം. 3 പേർ മരിച്ചു. തീരദേശമേഖലയായ മലിന്ദി കൗണ്ടിയിലാണ് അപകടം നടന്നത്. രണ്ട് മോട്ടോർസൈക്കിൾ യാത്രികരും വിമാനത്തിലെ യാത്രക്കാരിയായ സ്ത്രീയുമാണ് മരിച്ചത്.
കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്ന് വീണത്. വിമാനത്തിന്റെ ചിറകുകളടക്കം വേർപെട്ട നിലയിലാണ്. വിമാനത്തിന്റെ പൈലറ്റും മറ്റു രണ്ടു യാത്രക്കാരും വിമാനം തകർന്നുവീഴുന്നതിനു തൊട്ടുമുമ്പ് താഴേക്കുചാടി. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 comments