അടച്ചിട്ട വ്യോമാതിർത്തി തുറന്ന് ഇറാൻ; ആയിരത്തോളം വിദ്യാർഥികൾ ഇന്ന് ഇന്ത്യയിലെത്തും

photo credit: MEA
ന്യൂഡൽഹി: സംഘർഷത്തെത്തുടർന്ന് അടച്ചിട്ട വ്യോമാതിർത്തി ഇന്ത്യക്കാർക്കായി തുറന്നുകൊടുത്ത് ഇറാൻ. സംഘർഷബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 1,000ത്തോളം ഇന്ത്യൻ വിദ്യാർഥികൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ വിമാനം ഇന്ന് രാത്രി 11:00 മണിക്ക് ഡൽഹിയിലെത്തും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ ശനിയാഴ്ച രാവിലെയും വൈകുന്നേരവുമായി എത്തും. ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ഇറാന്റെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു.
4,000-ത്തിലധികം ഇന്ത്യക്കാർ ഇറാനിൽ താമസിക്കുന്നുണ്ട്. അവരിൽ പകുതിയും വിദ്യാർഥികളാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഈ ആഴ്ച ആദ്യം വടക്കൻ ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർഥികളെ അർമേനിയ വഴി ഇന്ത്യയിൽ എത്തിച്ചിരുന്നു.
0 comments