ad
Deshabhimani

യുകെയിൽ കെട്ടിടത്തിൽ നിന്നുവീണ് ഇന്ത്യൻ വംശജരായ ദമ്പതികളും മകനും മരിച്ചു

died

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 09, 2026, 06:58 PM | 1 min read

ലണ്ടൻ : ലണ്ടനിൽ ആഡംബര അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്ന് വീണ് ഇന്ത്യൻ വംശജരായ ദമ്പതികളും 9 വയസ്സുള്ള മകനും മരിച്ചു. കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് വ്യക്തമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെയ് 27 നായിരുന്നു സംഭവം. രാകേഷ് പൈ (47), അദിതി പരാൽക്കർ (46), മകൻ സിദ് (9) എന്നിവരാണ് മരിച്ചതെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. സൗത്ത് ലണ്ടനിലെ എലിഫന്റ് ആൻഡ് കാസിലിലെ ഹൈപോയിന്റ് ടവർ ബ്ലോക്കിലുള്ള അപ്പാർട്ട്മെന്റിന്റെ 36-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണായിരുന്നു മരണം. ഏകദേശം 400 അടി ഉയരത്തിൽ നിന്നാണ് ഇവർ താഴേക്ക് വീണത്. 45 നില കെട്ടിടത്തിലെ 36ാം നിലയിലാണ് കുടുംബം താമസിച്ചിരുന്നത്.


ഇവരുടെ മകൻ രോ​ഗബാധിതനായിരുന്നുവെന്നും ഇതിലുള്ള വിഷമമാണ് മരണത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നതായി ബെർമോണ്ട്‌സിയിലെയും ഓൾഡ് സൗത്ത്‌വാർക്കിലെയും ലേബർ എംപിയായ നീൽ കോയിൽ പറഞ്ഞു. സംഭവദിവസം 7.30ഓടെയാണ് ചിലർ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴുന്നതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തച്. തുടർന്ന് അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി. പരിശോധനയിൽ മൂവരും മരിച്ചതായി സ്ഥിരീകരിച്ചു.


ഇന്ത്യയിൽ ജനിച്ച ദമ്പതികൾ വർഷങ്ങളായി യുകെയിൽ ധനകാര്യ- നിർമ്മാണ മേഖലകലിൽ കൺസൾട്ടന്റുമാരായി ജോലി ചെയ്യുകയായിരുന്നു. 2020ൽ ഇന്ത്യയിൽ മകന്റെ ചികിത്സയ്ക്കായി എത്തിയ ദമ്പതികൾ അവസ്ഥ മെച്ചപ്പെടാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് വീണ്ടും ബ്രിട്ടനിലേക്ക് മടങ്ങിയതെന്നും റിപ്പോർട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home