ഇറാനിയൻ കമാണ്ടർമാരായ സയീദ് ഇസാദിയെയും ബെഹനാം ഷഹരിയാരിയെയും വധിച്ചതായി ഇസ്രയേൽ

ടെഹ്റാൻ: ഇറാനിയൻ ഖുദ്‌സ് ഫോഴ്സിലെ പലസ്തീൻ കോർപ്‌സ് തലവനായി അറിയപ്പെടുന്ന സയീദ് ഇസാദിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി. ഇറാനിലെ ഖുമിൽ സ്ഥിതി ചെയ്യുന്ന ഒരു അപ്പാർട്ട്മെന്റിൽ നടത്തിയ ആക്രമണത്തിലൂടെയാണ് ഓപ്പറേഷൻ നടത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന്റെ എക്സ് വീഡിയോയും ഐഡിഎഫ് പുറത്തു വിട്ടു. ഇതോടൊപ്പം ഐആർജിസിയിലെ ഖുദ്‌സ് ഫോഴ്‌സിന്റെ ആയുധ കൈമാറ്റ യൂണിറ്റിന്റെ കമാൻഡറായ ബെഹ്‌നാം ഷഹ്‌രിയാരി കൊല്ലപ്പെട്ടതായും മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി. പടിഞ്ഞാറൻ ഇറാനിൽ യാത്ര ചെയ്യുന്നതിനിടെ ഇസ്രായേലിൽ നിന്ന് 1,000 കിലോമീറ്ററിലധികം അകലെ ഒരു ലക്ഷ്യത്തിൽ വെച്ച് അദ്ദേഹത്തെ വധിച്ചു എന്നാണറിയിപ്പ്.
മരണങ്ങൾ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) സ്ഥിരീകരിച്ചിട്ടില്ല. 'ഖുദ്സ് ഫോഴ്സിലെ പലസ്തീൻ കോറിന്റെ കമാൻഡറും ഇറാനിയൻ ഭരണകൂടത്തെയും ഹമാസിനെയും തമ്മിൽ ഏകോപിപ്പിക്കുന്ന പ്രധാന കണ്ണിയും ഒക്ടോബർ 7-ലെ കൂട്ടക്കൊലയുടെ പ്രധാന ആസൂത്രകരിലൊരാളുമായിരുന്നു ഇസാദി എന്നാണ് ഐഡിഎഫ് പറയുന്നത്. ഐആർജിസി ഖുദ്‌സ് ഫോഴ്‌സിന്റെ കമാൻഡർ ആയിരുന്നു ബെഹ്‌നാം ഷഹരിയാരി.
0 comments