ഇസ്രയേൽ ഊർജനിലയത്തിലേക്ക് ഹൂതി മിസൈല്‍


അനസ് യാസിന്‍
Published on Jan 05, 2025, 11:47 PM | 1 min read
മനാമ > ഇസ്രയേലിലെ ഹൈഫയിലെ പവർപ്ലാന്റ് ലക്ഷ്യമിട്ട് യമനിലെ ഹൂതികൾ മിസൈൽ ആക്രമണം നടത്തി. ഞായർ പുലർച്ചെ തെക്കൻ ഹൈഫയിലെ ഒറോത് റാബിൻ പവർസ്റ്റേഷനുനേരെ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി ഹൂതി സൈനിക വക്താവ് യഹിയ സാരി പറഞ്ഞു.
ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങളെ നിഷ്ഫലമാക്കി മിസൈൽ ലക്ഷ്യത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഗാസക്കെതിരായ ആക്രമണവും ഉപരോധവും അവസാനിപ്പിക്കുംവരെ ഇസ്രായേലിനെതിരായ ആക്രമണം തുടരുമെന്നും സാരി വ്യക്തമാക്കി. അതേസമയം, തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുംമുമ്പ് യമനിൽനിന്നുള്ള മിസൈലിനെ വ്യോമ പ്രതിരോധസംവിധാനം തടഞ്ഞതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
0 comments