Deshabhimani

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ​ഗാസ നരകതുല്യമാകും: ട്രംപ്

trump
വെബ് ഡെസ്ക്

Published on Feb 11, 2025, 08:49 AM | 1 min read

വാഷിങ്ടൺ : ഗാസയിൽ നിന്ന് ബന്ദികളെയെല്ലാം മോചിപ്പിക്കാൻ ശനിയാഴ്ച വരെ സമയപരിധി നിശ്ചയിച്ച് ട്രംപ്. മോചിപ്പിച്ചില്ലെങ്കിൽ വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ആറ് ആഴ്ചത്തെ വെടിനിർത്തൽ കരാറിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് മധ്യപൂർവദേശ വിഷയത്തിൽ ട്രംപ് വീണ്ടും ഇടപെട്ടത്. ഹമാസിന്റെ നീക്കം ഭയാനകം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വെടിനിർത്തലിന് ശേഷം എന്തു ചെയ്യണമെന്ന് ഇസ്രയേൽ തീരുമാനിക്കട്ടെ എന്നും ട്രംപ് പറഞ്ഞു. നിർദേശിച്ച സമയപരിധിയെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.





deshabhimani section

Related News

0 comments
Sort by

Home