ക്രൂഡ് ഓയിൽ വില ഉയരുന്നു

ന്യൂഡൽഹി: വിദേശ വിപണികൾ ചാഞ്ചാട്ടമില്ലാതെ തുടരുമ്പോഴും ചൊവ്വാഴ്ച ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 23 രൂപ ഉയർന്ന് 5,347 രൂപയായി.
മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്), ഡിസംബറിലെ കരാറിലേക്കുള്ള ക്രൂഡ് ഓയിൽ ബാരലിന് 0.43 വർധന രേഖപ്പെടുത്തി.
2026 ജനുവരിയിലെ കരാറിൽ 2,291 ലോട്ടുകളിൽ ബാരലിന് 11 രൂപ അഥവാ 0.21 ശതമാനം ഉയർന്ന് 5,332 രൂപയായി.
അന്താരാഷ്ട്ര വിപണികളിൽ, 2026 ജനുവരിയിലെ കരാറിലേക്കുള്ള വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്‌സ് ബാരലിന് 0.29 ശതമാനം വർധിച്ച് 59.48 യുഎസ് ഡോളറിലെത്തി.
നയതന്ത്ര ശ്രമങ്ങൾക്കിടയിലും റഷ്യ-ഉക്രെയ്ൻ സംഘർഷം തുടരുന്നത് സമ്മർദ്ദ കാരണമായി പറയുന്നു. കൂടാതെ വെനിസ്വേലയ്ക്ക് മുകളിലുള്ള അമേരിക്കൻ ആക്രമണ ഉപരോധ നടപടികളും പ്രതിഫലിച്ചു. ഈ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളാണ് വില വർധനവിന് കാരണമെന്നാണ് വിശദീകരണം.
അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഘട്ടങ്ങളായി അവസാനിപ്പിച്ചിരിക്കയാണ്. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കും എന്ന ആശങ്ക ശക്തമായി നിലനിൽക്കുന്നു. ദുർബലമായ രൂപ ഇറക്കുമതിയെ കൂടുതൽ ചെലവേറിയതാക്കുന്നു സാഹചര്യവുമുണ്ട്.








0 comments