ad
Deshabhimani

കോംഗോയിൽ എബോള രോഗവ്യാപനം അതിരൂക്ഷം: ബാധിതർ 550 കടന്നു; മരണം നൂറിലധികം

ebola_congo
വെബ് ഡെസ്ക്

Published on Jun 09, 2026, 12:31 PM | 2 min read

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗബാധ അതീവ ഗുരുതരമായ രീതിയിൽ പടരുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച എബോള കേസുകളുടെ എണ്ണം 550 ആയി ഉയർന്നു.


രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 101 ആയതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രോഗവ്യാപനത്തിന്റെ ഗ്രാഫ് ഇപ്പോഴും മുകളിലേക്കാണെന്നും വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളായേക്കാമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം കിഴക്കൻ പ്രവിശ്യകളായ ഇട്ടൂരി, നോർത്ത് കിവു എന്നിവിടങ്ങളിൽ നിന്നായി ഒറ്റ ദിവസം കൊണ്ട് 35 പുതിയ കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു.


നിലവിൽ ഏഴ് പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 19 ആയിട്ടുണ്ട്. മേയ് 15-നാണ് കോംഗോ ആരോഗ്യ മന്ത്രാലയം എബോളയുടെ 'ബുആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗബാധ അതീവ ഗുരുതരമായ രീതിയിൽ പടരുന്നതായി റിപ്പോർട്ട്.ന്ദിബുഗ്യോ' വകഭേദം മൂലമുള്ള രോഗവ്യാപനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.


മുൻപുണ്ടായ പല എബോള തരംഗങ്ങൾക്കും കാരണമായ 'സയർ' വകഭേദത്തെ അപേക്ഷിച്ച് ഇത് അപൂർവ്വമാണെങ്കിലും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമാകുന്നതാണ്.


നോർത്ത് കിവു പ്രവിശ്യയിൽ ആവശ്യത്തിന് റിയാക്ടന്റുകൾ ഇല്ലാത്തതിനാൽ ലബോറട്ടറികളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. 183 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് നിലവിൽ കെട്ടിക്കിടക്കുന്നത്.


രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുന്ന കാര്യത്തിൽ ലക്ഷ്യമിട്ട വിജയം കൈവരിക്കാൻ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. 95 ശതമാനം പേരെ കണ്ടെത്താൻ ലക്ഷ്യമിട്ട സ്ഥാനത്ത് നിലവിൽ 64.4 ശതമാനം (5,418 പേർ) ആളുകളെ മാത്രമാണ് നിരീക്ഷണത്തിലാക്കാൻ കഴിഞ്ഞത്.


നിലവിൽ 116 സ്ഥിരീകരിച്ച കേസുകളും 193 സംശയാസ്പദമായ കേസുകളും ഉൾപ്പെടെ 309 പേർ ഐസൊലേഷനിലോ ആശുപത്രികളിലോ ചികിത്സയിലാണ്. നിലവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള ഇട്ടൂരി, നോർത്ത് കിവു, സൌത്ത് കിവു എന്നീ പ്രവിശ്യകളിലായി ഏകദേശം ഒന്നരക്കോടിയോളം ജനങ്ങളാണ് താമസിക്കുന്നത്.


ആഭ്യന്തര കലഹങ്ങൾ കാരണം ഈ പ്രദേശങ്ങളിൽ നിന്നും വൻതോതിൽ ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതും അയൽരാജ്യങ്ങളിലേക്ക് അതിർത്തി കടന്ന് പോകുന്നതും രോഗവ്യാപനത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നുണ്ട്. വവ്വാലുകളിൽ നിന്നും പടരുന്ന ഈ മാരക വൈറസിനെതിരെ അതിർത്തി പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home