Deshabhimani

വെടിനിർത്തൽ 
ചർച്ചകൾക്കിടെ 
കൂട്ടക്കൊല തുടർന്ന്‌ ഇസ്രയേൽ

ceasefire
വെബ് ഡെസ്ക്

Published on Jan 14, 2025, 02:41 AM | 1 min read


ദോഹ

ദോഹയിൽ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഗാസ മുനമ്പിൽ കൂട്ടക്കൊല തുടർന്ന്‌ ഇസ്രയേൽ. തിങ്കൾ പുലർച്ചെ മുതൽ വൈകിട്ടുവരെ 33 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അഭയാര്‍ഥികേന്ദ്രമായ അസാ അൽ ദിൻ സ്കൂളിലും ബോംബിട്ടു.


വടക്കൻ ഗാസയെ സമ്പൂർണമായി വളഞ്ഞുള്ള ഇസ്രയേൽ ആക്രമണം 100 ദിവസം പിന്നിട്ടു. ഇവിടെ മാത്രം 5000 പേരാണ്‌ കൊല്ലപ്പെട്ടത്‌. അതിനിടെ, വെടിനിർത്തലിനായുള്ള അന്തിമ നിർദേശങ്ങൾ ഖത്തർ ഇസ്രയേലിന്റെയും ഹമാസിന്റെയും പരിശോധനയ്ക്കായി സമർപ്പിച്ചു. ഞായറാഴ്ച അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തി.



deshabhimani section

Related News

0 comments
Sort by

Home