ട്രംപിനെതിരെ അറബ് രാജ്യങ്ങള്‍

arabian countries against trump
avatar
അനസ് യാസിന്‍

Published on Feb 07, 2025, 03:06 AM | 1 min read


മനാമ : ഗാസ മുനമ്പ്‌ ഏറ്റെടുത്ത് കടലോര വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിർദേശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ.


പലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽനിന്ന് കുടിയിറക്കാനുളള ഏതൊരു നീക്കവും നിരസിക്കുന്നതായി അറബ് രാജ്യങ്ങൾ പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രസ്താവന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന്‌ അറബ് ലീഗും ഒഐസിയും പ്രതികരിച്ചു.


പതിറ്റാണ്ടുകളായി പോരാടി നേടിയ അവകാശങ്ങൾ ലംഘിക്കാൻ അനുവദിക്കില്ലെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു.

പലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽനിന്ന് കുടിയിറക്കാനുള്ള ഏതൊരു ശ്രമവും നിരസിക്കുന്നതായി സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒമാൻ, യുഎഇ, കുവൈത്ത്‌ വിദേശ മന്ത്രാലയങ്ങളും ജോർദാൻ, ഈജിപ്‌ത്‌ തുടങ്ങിയ രാജ്യങ്ങളും ട്രംപിനെതിരെ രംഗത്തെത്തി.




deshabhimani section

Related News

0 comments
Sort by

Home