ഓൺലൈൻ ചൂതാട്ടം; നേപ്പാളിൽ 23 ഇന്ത്യക്കാർ അറസ്റ്റിൽ

കാഠ്‌മണ്ഡു : നിയമവിരുദ്ധ ഓൺലൈൻ ചൂതാട്ടകേന്ദ്രം നടത്തിയതിന് നേപ്പാളിൽ 23 ഇന്ത്യക്കാരെ പൊലീസ് അറസ്റ്റുചെയ്തു. കാഠ്‌മണ്ഡുവിന് 10 കിലോമീറ്റർ വടക്കുള്ള ബുദ്ധനീൽകണ്ഠ മുൻസിപ്പാലിറ്റിയിൽ പ്രവർത്തിച്ചിരുന്ന ചൂതാട്ടകേന്ദ്രം റെയ്‌ഡ് ചെയ്ത പൊലീസ് 88 മൊബൈൽഫോണും 10 ലാപ്‌ടോപ്പും പിടിച്ചെടുത്തു. നിയമവിരുദ്ധമായി വൻ ചൂതാട്ടശൃംഖല നടത്തിയിരുന്ന 10 ഇന്ത്യക്കാരുൾപ്പെടുന്ന 24 അംഗസംഘം കഴിഞ്ഞയാഴ്‌ച കാഠ്‌മണ്ഡു താഴ്‌വരയിലെ ലളിത്‌പുരിൽ അറസ്റ്റിലായിരുന്നു.
Related News

0 comments