സ്യൂട്ട്കേസിൽ യുവതിയുടെ തല: ഭർത്താവ് പിടിയിൽ

crime scene
വെബ് ഡെസ്ക്

Published on Mar 16, 2025, 05:46 PM | 1 min read

മുംബൈ : യുവതിയെ കൊലപ്പെടുത്തിയ ശേഷം തല അറുത്തുമാറ്റി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച ഭർത്താവ് പിടിയിൽ. പശ്ചിമ ബം​ഗാൾ സ്വദേശിയായ ഉത്പല ഹിപ്പാർ​ഗിയാണ് കൊല്ലപ്പെട്ടത്. മകന്റെ പേരിലുള്ള തർക്കത്തെതുടർന്നാണ് കൊല. സംഭവത്തിൽ ഹരീഷ് ഹിപ്പാർ​ഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്പലയെ കൊലപ്പെടുത്തിയ ശേഷം ശരീരം ചാക്കിലാക്കി റെയിൽപാളത്തിനു സമീപം ഉപേക്ഷിച്ചതായും ഹരീഷ് കുറ്റസമ്മതം നടത്തി.


മുംബൈ - അഹമ്മദാബാദ് ഹൈവേയിൽ നിന്ന് വ്യാഴാഴ്ച രാത്രിയാണ് സ്യൂട്ട് കേസ് കണ്ടെത്തിയത്. പരിശോധിച്ചപ്പോൾ ഉള്ളിൽ നിന്നും യുവതിയുടെ തല കിട്ടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരീഷ് പിടിയിലായത്.



deshabhimani section

Related News

0 comments
Sort by

Home