യുപിയിൽ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി

പ്രതീകാത്മകചിത്രം
ലഖ്‌നൗ : ഉത്തർപ്രദേശിലെ കൊട്‌വാലി ദെഹത്തിൽ അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ വെടിവച്ച് കൊന്നു. ഇരുപത്തഞ്ചുകാരിയായ ഭാവ്‌നയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ബധാപുർ ഗ്രാമത്തിന് സമീപത്തുവച്ചായിരുന്നു സംഭവം. ഭാവ്നയുടെ സുഹൃത്ത് ശിവാംഗ് ത്യാഗിയാണ് ആക്രമിച്ചത്. ഉടൻതന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊലീസിൽ കീഴടങ്ങിയ ശിവാംഗ്, സഹപാഠിയായിരുന്ന ഭാവ്‌നയെ താൻ പ്രണയിച്ചിരുന്നതായി മൊഴി നൽകി. മെയ് ഒന്നിന് ഭാവ്‌നയുടെ വിവാഹം നിശ്ചയിച്ചതിനാലാണ് ആക്രമിച്ചതെന്നും പറഞ്ഞു. ഭാവ്നയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
0 comments