Deshabhimani

'രാഷ്ട്രീയം മതിയാക്കുന്നു, നാളെ എംപി സ്ഥാനം രാജിവയ്ക്കും: വി വിജയസായി റെഡ്ഡി

VIJAYASAI REDDY
വെബ് ഡെസ്ക്

Published on Jan 24, 2025, 08:53 PM | 1 min read

ഹൈദരാബാദ്: നാളെ രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി വിജയസായി റെഡ്ഡി. എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് രാഷ്ട്രീയം മതിയാക്കുന്ന കാര്യം പങ്കുവച്ചത്. താന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.


'ഞാന്‍ രാഷ്ട്രീയം വിടുകയാണ്. നാളെ (ജനുവരി 25)ന് രാജ്യസഭാംഗത്വം രാജിവയ്ക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ല. ഒരു സ്ഥാനമോ, ആനുകൂല്യങ്ങളോ പണമോ പ്രതീക്ഷിച്ചല്ല രാജി. ഇത് പൂര്‍ണമായും എന്റെ വ്യക്തിപരമായ തീരുമാനമാണ്. അദ്ദേഹം എക്‌സില്‍ കുറിച്ചു.


രാജിവയ്ക്കാന്‍ ആരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്നും ആരും തന്നെ സ്വാധിനിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പ്രതിനീധികരിച്ച് രണ്ട് തവണയാണ് വിജയസായി രാജ്യസഭയിലെത്തിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് വിജയസായി റെഡ്ഡി.




deshabhimani section

Related News

0 comments
Sort by

Home