Deshabhimani

ആണവ നയത്തില്‍ യുഎസിന് കീഴടങ്ങി

trump on india us weapon deal
avatar
സ്വന്തം ലേഖകൻ

Published on Feb 02, 2025, 02:21 AM | 1 min read

ന്യൂഡൽഹി : തന്ത്രപ്രധാനമായ ആണവോർജ മേഖലകൂടി വിദേശ–-സ്വകാര്യ കുത്തകകൾക്കായി മോദിസർക്കാർ പൂർണമായും തുറന്നുകൊടുക്കുന്നു. ആണവോർജ മേഖലയെ 100 ശതമാനം സ്വകാര്യവൽക്കരിക്കുമെന്ന്‌ ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞു.

2047 ഓടെ നൂറ്‌ ജിഗാവാട്ട്‌ ആണവോർജം ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആണവോർജ ദൗത്യവും പ്രഖ്യാപിച്ചു. സ്വകാര്യ കമ്പനികളെ ആകർഷിക്കുന്നതിനായി ആണവോർജ നിയമത്തിലും സിവിൽ ആണവബാധ്യതാ നിയമത്തിലും ഭേദഗതികൾ കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു. സ്വകാര്യമേഖലയ്‌ക്ക്‌ ഗുണപ്രദമാകും വിധമാകും മാറ്റം. യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലേക്ക്‌ തിരിക്കും മുമ്പാണ്‌ തിടുക്കത്തിലുള്ള പ്രഖ്യാപനം.

നേരത്തെ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ എതിർപ്പ്‌ അവഗണിച്ച്‌ യുഎസുമായി ആണവകരാറിൽ ഇന്ത്യ ഒപ്പിട്ടുവെങ്കിലും വലിയ ചലനം സൃഷ്ടിക്കാനായില്ല. ഇടതുപക്ഷത്തിന്റെ സമ്മർദവും ആണവബാധ്യതാ നിയമത്തിൽ കർക്കശ വ്യവസ്ഥകൾ യുഎസിലെ ആണവകമ്പനികളെ അലോസരപ്പെടുത്തിയതുമായിരുന്നു കാരണം. മോദി സർക്കാരിന്റെ പുതിയ ഭേദഗതിനീക്കം യുഎസ്‌ കമ്പനികളെ തൃപ്‌തിപ്പെടുത്താനാണ്‌.



deshabhimani section

Related News

0 comments
Sort by

Home